
ഒരു കുഞ്ഞു സ്വപ്നത്തിന് ജാലക വാതിലിന്
പടിവാതില്‍ നീ മെല്ലെ കടന്നു പോകെ,
എത്ത്ര ദൂരത്തെന്നോര്മ്മയില്ലാതെയെന്
ഹൃദയമാം നിറകുടം തുളുമ്പി നിന്നു..
തെളിനീരിലൊരു തുള്ളി നീര്മുത്തതില് നിന്നു
ഞാനറിയാതെയെന്‍ കണ് നിറച്ചു..
അമ്മയുമച്ഛനും കൂടിയെന്‍ കൈപിടിച്ചീ
വഴിയെത്ത്ര പോയതെങ്ങിനെ ഞാന്‍ മറക്കും?
ആ പാടത്തിറക്കിന്റെ വക്കത്ത്
ഒരു നാളല്ല, പലനാള്‍ കളിച്ചതല്ലെ?
പലപല സ്വപ്നങ്ങള്‍, പലപല ദുഃഖങ്ങള്‍,
ഇനിയെന്നു നെയ്യും ഞാനാ പുല്‍പ്പറമ്പില്‍?
ഇനിയെന്നു കാണുമാ വയലിന്റെ ഭംഗിയും
സ്നേഹം വിളമ്പുമാ നിറചിരികളും?
ഇനിയെന്നു കാണും ഞാന്‍?........
(ഗൃഹാതുരനായ ഒരു പ്രവാസിയുടെ ജല്പ്പനങ്ങള് -
ഭാഗം തീരുമനിക്കുമ്പൊ അറിയിക്കാം :-))
ജോയുടെ സംഗീതാവിഷ്കരണം ഇവിടെ കേള്‍ക്കാം.. സൂഫി, തുളസി, ജോ- നന്ദി!..