
ഇതു മഞ്ഞുകാലം..
പകലന്തിയായി, വര്‍ണ്ണാഭമായി മാനം,
പകലോനുറങ്ങി, രാത്രിമഴ പെയ്തുറങ്ങി,
വീഥികളൊഴിഞ്ഞു, വഴി ബാക്കിയായി,
മൂടുപടം വീണു, ഇന്നവനുറക്കമായി..
നിലാവുറങ്ങുന്നൊരീ നഗര വീഥിയില്‍-
തൂവെള്ള തൂവും നിലാവോ, പാലാഴിയോ?
ആയിരം ശലഭങ്ങളൊന്നിച്ചിറങ്ങിയോ?
അതോ മേഘം പൊടിഞ്ഞിങ്ങു പോന്നതാണോ?
കതിരവനുണര്‍ന്നു കണികാണുവാനായ്,
മഞ്ഞില്ക്കുളിച്ചവള് നിന്നു ചാരെ..
കതിരവനുണര്‍ന്നു, കണ്‍പാര്‍ത്ത നേരം,
നോക്കി നിന്നുപോയ്, നിര്‍ന്നിമേഷനായി..
ശുഭ്രവസ്ത്രാംഗിതയാം തോഴിയോടായ്
കതിരോന്‍ മൊഴിഞ്ഞു, മലര് മേനി നോക്കി
ഞാനുറങ്ങീടവേയെന്തിനെന് തോഴി നീ
തുമ്പപ്പൂ മൂടിയതീവണ്ണം നിന് മേനിയെ?
ഒരു നിറകണ്‍ചിരിയുമായ്, മൂകയായ്,
അവളൊരു നിമിഷനേരം തല കുനിച്ചു..
തെല്ലൊന്നു വെമ്പി, പുല്കിയാളവനെ,
കാതില്‍ മന്ത്രിച്ചു, "ഇതു മഞ്ഞുകാലം"..





13 comments:
ബാള്‍ട്ടിമോര്‍, അല്ലേ?
എവൂരാനെ, അതെ.. അതവള് തന്നെ!!
'അതോ മേഘം പൊടിഞ്ഞിങ്ങു പോന്നതാണോ?'
:) super!
എതു മോരായാലും തൈരായാലും അടിപൊളിയായിട്ടുണ്ട്
മഞ്ഞുകാലം നന്നായിട്ടുണ്ട്.
ശനിയാ, മഞ്ഞുകാലം നന്നായി- വരികളും ചിത്രങ്ങളും.
നല്ല വരികള്‍ - നല്ല ചിത്രങ്ങളും!
ആ ഷിപ്പിന്റെ പടം കണ്ടപ്പോള്‍ ഞാന്‍ കരുതി ഇവിടുത്തെ “പെന്‍സ് ലാന്‍ഡിങ്ങ്” ആയിരിക്കുമെന്ന്.
കൊള്ളാം ശനിയാ മഞ്ഞുകാലം!
സു, സാക്ഷി, വിശാലാ : ;-)
ഏവൂരാനെ : നല്ല പരിചയമാണല്ലൊ? ;-)
ദേവരാഗമേ, നിറത്തില്‍ ബാള്‍ട്ടിമോറും മൊരും/തൈരും യോജിക്കില്ല ട്ടോ.. 'ഭായി' മാരുടെ നഗരമാണ്.
ഇന്ദു, കലേഷ്, മഞ്ഞു പെയ്തിറങ്ങിയ ഉടനെയും, ഫോട്ടൊയിലും കാണാന്‍ നല്ലതാ, ആദ്യത്തെ ഒരു രസം കഴിഞ്ഞാല്‍ അതു ഉറച്ച് തലവേദനയാവും.. വഴുക്കി വീഴാന്‍ അതിലും നല്ലൊരു സാധനമില്ല..
യാത്രാമൊഴി, പെന്‍സ് ലാന്റിംഗ് എവിടെയാ?
വായിച്ച എല്ലാര്ക്കും നന്ദി, ഇഷ്ടമയെന്നറിഞ്ഞതില്‍ സന്തോഷം.. ഇഷ്ടമായില്ലെങ്കില്‍ അതും പറയൂ.. എഴുതുന്നതു നന്നാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കിട്ടിയാല്‍ നന്നായിരുന്നു.
ശനിയാ, കവിതയോടാണു കൂടുതല്‍ ഇഷ്ടം അല്ലേ? വളരെ നന്നായിട്ടുണ്ട്. :)
ബിന്ദു.
നല്ല പടങ്ങളും..മരവിപ്പിനുമൊരു ഭംഗിയൊക്കയാ അല്ലേ. ഞാനിതു മിസ്സുന്നു!
നളാ, ഈ മരവിപ്പു കാണാന്‍ രസമാണ്, ചില്ലിനിപ്പുറത്തു നിന്ന്..
ബിന്ദു, :-) അതില്‍ അച്ഛനോളം വരില്ലാ, മോന്..
thank you for visiting my blog.
nice poem, you are really gifted with words. will check often
Post a Comment