കാത്തിരിപ്പ്....
ഭയാശങ്കയേതുമില്ലാതെ സര്‍വ്വദാ
ജീവിച്ചിരുന്നു പല മാനവര്‍ ഭൂമിയില്‍
എത്രയോ പുനര്‍ജ്ജന്മത്തിലാണത്രെ
ഈ മര്‍ത്യ ജന്മം ഭൂവില്‍ ജനിച്ചത്
എന്തിനെന്നറിയാത്തൊരീ പാച്ചിലില്‍
എന്തിനീ ത്വര, കത്തിജ്വലിക്കുവാന്‍?
ഒരു രുദ്ര വീണയും മീട്ടിയെന്‍ ഹൃത്തിന്റെ
ജാലകവാതിലില്‍ വന്നു മുട്ടിയതെന്തിനോ?
നിദ്ര പൊയ് മിഴി പാതിത്തുറന്നു ഞാന്‍
എത്ര മോഹിച്ചിരുന്നൊരുനോക്കു കാണുവാന്‍
എങ്കിലും നീ വന്നില്ലൊരിക്കലും, പൂമുഖ -
വാതില്‍പ്പടി കടന്നെന്‍ മനം പുല്‍കുവാന്‍.
ഈ ജാലകപ്പടിവാതിലില്‍ ഏകനായ്
നിദ്രാ വിഹീനനായ് ഞാനിരിപ്പൂ
സ്വപ്ന ലോകത്തിന്റെ ഈ പടിവാതിലില്‍
ഒരു വേഴാമ്പലായ് ഞാനിരുപ്പൂ.
ഒരുപാടു സ്വപ്നങ്ങള്‍ കാത്തുസൂക്ഷിക്കും
ഒരു ഭൂതവേഷമായ് ഞാന്‍ മാറിയെക്കാം
എങ്കിലും നീ വന്നില്ലൊരിക്കലും, പൂമുഖ -
വാതില്‍പ്പടി കടന്നെന്‍ മനം പുല്‍കുവാന്‍.
Tuesday, November 29, 2005
Subscribe to:
Post Comments (Atom)
No comments:
Post a Comment