Thursday, January 19, 2006
വെറുതേയിരുന്നു ചിരിക്കുന്ന രാത്രി..
ഉറക്കമൊഴിക്കുന്ന വഴിവിളക്കുകള്‍..
ഞാനിവിടെ എന്താണു ചെയ്യുന്നത്?
ഞാന്‍ എവിടേക്കാണു പോവുന്നത്?
ലക്ഷ്യമില്ലാത്ത എന്റെ മനോരഥത്തിന്റെ
ചക്രമുരുളുന്ന വഴിനോക്കി നില്‍ക്കുന്നതാരാണ്?
എന്തിനാണു ഞാനിവിടെ വന്നത്?
ഇതൊക്കെ അറിയുമെങ്കില്‍ പിന്നെ ഞാന്‍ എന്തിനാ ഹേ! ഇതൊക്കെ ചോദിക്കുന്നത്?
Subscribe to:
Post Comments (Atom)
10 comments:
പ്രിയപ്പെട്ട ശനിയനു,
ചോദ്യങ്ങൾചോദിച്ച് കൊണ്ടേയിരിക്കുക.
ഉത്തരം കണ്ട് പിടിക്കാമെന്നു നമ്മളാർക്കും വാക്ക് കൊടുത്തിട്ടില്ലല്ലോ :)
തന്നോടും മറ്റുള്ളവരോടും
ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നതു തന്നെ ഒരു വലിയ കാര്യമാണ്
മനോരഥം ഉരുണ്ടെത്തുന്ന വഴിയോരത്താരെങ്കിലും കാത്തു നില്പുണ്ടോ?
ഞാന്‍ ഇവിടെ കമന്റ് വെക്കുന്നു.
ആ മനോരഥത്തിന്റെ ചക്രമുരുളുന്നതും നോക്കി നില്‍ക്കുന്നത് ഞങ്ങള്‍ അല്ലേ? വായനക്കാര്‍.
രാത്രിയില്‍ അവള് എത്ര മനോഹരിയാണ്.
സൂഫി, എല്ലാവരേയും ചോദ്യങ്ങള്‍ ചോദിചു വട്ടാക്കുന്നതു എന്റെ ഇഷ്ടപ്പെട്ട വിനോദമാണ്..
പെരിങ്ങോടരെ, അറിഞ്ഞു കൂടാ.. ഈ നാട്ടില്‍ അങ്ങിനെ ആരെങ്കിലും നിന്നാല്‍ അവിടെ തന്നെ നിന്നോട്ടെ ;-)
സു, വായനക്കാരും അതിന്റെ 'സാക്ഷി'കള്‍ തന്നെ... :-)
സാക്ഷി, അവളുടെ പേരു ബാള്‍ട്ടിമോര്‍.. അമേരിക്കയിലെ പഴയ നഗരങ്ങളില്‍ ഒന്ന്.. ചരിത്രം ഉറങ്ങുന്ന നഗരം. (ഫോട്ടോ എന്റെ ഓഫിസില്‍ നിന്നുള്ള നഗരത്തിന്റെ ദൃശ്യം ആണ്.. കണാന്‍ സുന്ദരിയെങ്കിലും കയ്യിലിരുപ്പു തീരെ ശരിയല്ല ട്ടോ..)
നാട്യ പ്രധാനം, നഗരം ദരിദ്രം,
നാട്ടിന് പുറം നന്മകളാല് സമൃധം...
:) പ്രിയ ശനിയാ, അതേ.. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കാനുള്ളതാണ്..!!
പണ്ടൊരിക്കൽ രാത്രി വെള്ളം തിരിക്കാനായി പോയപ്പോൾ, തോട്ടുവക്കിൽ കിടന്നുറങ്ങിയ ഞാൻ തോട്ടിലേക്കുരുണ്ടുവീണപ്പോൾ, വെള്ളത്തിൽ നിന്ന് ചാടിപ്പിടഞ്ഞെണീറ്റ്, ഇതേ ചോദ്യങ്ങൾ ചോദിച്ചിരുന്നു..!
അന്നു വിശാലന്റെ മനോരഥത്തിന്റെ വഴി നോക്കി ആരെങ്കിലും നിപ്പുണ്ടായിരുന്നൊ? ;-)
baltimore -എന്നു കണ്ടപ്പൊ ശീമയിലേതാണോ, അങ്ങമേരിക്കയിലേതാണോ എന്നു ചെറുതായി ഡൌട്ടി. പിന്നെ കെട്ടിടവും പരിസരവും കണ്ടപ്പോ മനസ്സിലായി ഇതു ബഹു. ശ്രീ. വറുഗീസ് കുറ്റിക്കാടന്‍ അവറുകള്‍ ഫോണ്‍ ചോര്‍ത്തി ഭരിക്കുന്ന നാടാണെന്ന്.
സംശയിക്കണ്ടാ.. ഇത് അമെരിക്കാ തന്നെ.. അമെരിക്കാ, അമേരിക്കാാ.. ഇനിയും പ്രതീക്ഷിക്കാം ചിത്രങ്ങള്‍..
Saniyaa.,
കുറച്ച് പേര് കണ്ട് നിൽപുണ്ടായിരുന്നു.
കൊല്ലങ്ങൾ കഴിഞ്ഞിട്ടും എന്നെ എപ്പോൾ കണ്ടാലും 'തോട്ടീന്ന് നീ എണീറ്റുവരുന്ന രംഗം ഒരിക്കലും മറക്കില്ല' എന്ന് പറഞ്ഞ് അവരിൽ ചിലർ കളിയാക്കുകയും ചെയ്യാറുണ്ട്.
Post a Comment