Friday, March 24, 2006
Subscribe to:
Post Comments (Atom)
എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
© All Rights Reserved
17 comments:
പച്ചകദളികുലകള്‍ക്കിടക്കിടെ...... നന്നായ് തുടുത്ത പഴങ്ങള്‍ ഇല്ലല്ലൊ (പച്ചയെങ്കില്‍ പച്ച, പോരട്ടെ അഞ്ചെട്ടെണ്ണം, വറുത്തു വയ്ക്കാലോ )
ബിന്ദു
ശനിയാ, സത്യം പറഞ്ഞോ, എവിടെ ഇതിന്റെ കൂമ്പ്? എന്റെ പറമ്പിലെ പഴക്കുലയുടെ പടം എടുത്തത് സഹിക്കാം, കൂമ്പും കൂടി മോഷ്ഠിക്കണമായിരുന്നോ?
naattileyaano atho US-ileyo? ;-)
കിടെകിടെ :)
എന്നിട്ട് കദളിക്കുലകളൊന്നും കാണുന്നില്ലല്ലോ ശനിയാ?
ആരുടേതാണാ കവിതയെന്നറിയാമോ? കുഞ്ഞുണ്ണി മാഷിന്റേതാണോ?
അല്ല, കുഞ്ചന്‍ നമ്പ്യാരുടേതാണെന്നാണു് എന്റെ ഓര്‍മ്മ.
പച്ചക്കദളിക്കുലകള്‍ക്കിടയ്ക്കിടെ
മെച്ചത്തില്‍ നന്നായ് പഴുത്ത പഴങ്ങളും
...
...
മാലകള്‍ കൊണ്ടു വിതാനിച്ച ദിക്കെന്ന
ലീലാവിലാസേന നില്‍ക്കുന്നു വാഴകള്‍.
കല്യാണസൌഗന്ധികം തുള്ളലില്‍ ഭീമന്‍ പൂവു തേടി പോകുമ്പോള്‍ വൈശ്രവണന്റെ വാഴത്തോട്ടം കാണുന്നതാണെന്നാണു് എന്റെ ഓര്‍മ്മ.
വൈശ്രവണന്റെ വാഴത്തോട്ടം
ormma zari
ഇടയ്ക്കൊരു വരി വിട്ടുപോയി:
....
മാലകള്‍ കൊണ്ടു വിതാനിച്ച ദിക്കെന്നു
മാലോകരെല്ലാരും ശങ്കിക്കുമാറുള്ള
ലീലാവിലാസേന നില്‍ക്കുന്നു വാഴകള്‍.
ആദ്യത്തെ രണ്ടു വരികള്‍ക്കു ശേഷമുള്ള വരികള്‍ ഇപ്പോഴും ഓര്‍മ്മ കിട്ടുന്നില്ല. അടുത്ത രണ്ടു വരികള്‍ക്കും “ച്ച” ദ്വിതീയാക്ഷരപ്രാസമുണ്ടു്.
ബിന്ദു, അതുതന്നെയാ ഞാനും പറയുന്നത്... ആ നിലവാരത്തിലുള്ളതൊന്നും ഇവിടെ കണാന്‍ കിട്ടുന്നില്ലാ.
വിശാലോ, :-)
ശ്രീജിത്തേ, സത്യമായിട്ടും “ഞാനറിവീലാ ഭവാന്റെ മോഹന ഗാനാലാപന ശൈലി” (ഞാനൊന്നുമറിഞ്ഞില്ലേ രാമനാരയണാ എന്നായാലും മതി) :-)
ജോ, ഇവിടെ അങ്ങനെ ഒന്ന് ഉണ്ടൊ എന്നുതന്നെ അറിയില്ല. കേട്ടിടത്തോളം മെക്സിക്കോ ആണ് സപ്ലയര്‍..
എവൂരാനേ, അതു കദളി അല്ല എന്നാണ് എന്റെ അറിവ് ;-)
ഉമേഷ്ജീ, നാരദാ, ഓര്‍മ്മിപ്പിച്ചതിനു നന്ദി.. അതൊക്കെ മറന്നു തുടങി.. :-)
പച്ചക്കദളിക്കുലകള്‍ക്കിടയ്ക്കിടെ
മെച്ചത്തില്‍ നന്നായ് പഴുത്ത പഴങ്ങളും
ഉച്ചത്തിലങ്ങനെ കണ്ടാല്‍ പവിഴവും
പച്ചരത്നക്കല്ലുമൊന്നിച്ചു കോര്‍ത്തുള്ള
മാലകള്‍ കൊണ്ടു വിതാനിച്ച ദിക്കെന്നു
മാലോകരെല്ലാരും ശങ്കിക്കുമാറുള്ള
ലീലാവിലാസേന നില്‍ക്കുന്നു വാഴകള്‍
നാലുഭാഗങ്ങളില്‍ തിങ്ങിവിങ്ങിത്തദാ
ബാലാനിലന്‍ വന്നു തട്ടുന്നനേരത്തു
കോലാഹലം നൃത്തമാടും ദലങ്ങളും
ആലോകനം ചെയ്തു വിസ്മയിച്ചീടിനാന്‍
കാലാത്മജാനുജന്‍ വീരന്‍ വൃകോദരന്‍
താഴത്തു ഭാഗത്തു വീണുകിടക്കുന്ന
വാഴപ്പഴം കോണ്ടു മൂടീ മഹീതലം
നന്ദി സന്തോഷേ. ഇപ്പോള്‍ ഓര്‍മ്മവന്നു.
ഈ ഓര്‍മ്മയുടെ ഓരോ കളികളേ...
ഓര്‍മ്മയുടെ കളി കാരണം എന്റെ മനസ്സില്‍ 'മെച്ചത്തില്‍ നന്നായ് തുടുത്ത പഴങ്ങളും' എന്നായിരുന്നു(ബാക്കിയൊന്നും ഒട്ടും ഓര്‍മ്മയില്ലായിരുന്നു) :)
ബിന്ദു
വാഴ തോട്ടം, ഓര്‍മ്മകളേ ....
ഒരു ഓഫ് ടോപ്പിക്ക്.
ഉമേഷ്ജി,
പണ്ട് ക്രഷ്ണനെ വര്‍ണ്ണിച്ച് വൈകുന്നേരം ദീപാരാധന സമയത്ത് ഒരു പാട്ട് പാടുമായിരുന്നു ഞങ്ങള്‍ :
ചേലീലാ മൌലിയില്‍ പീലി ചാര്‍ത്തി,
ചേലുന്ന് നെറ്റിയില്‍ ഗോപി ചാര്‍ത്തി,
......കണ്ണിനേറ്റം
ചന്തം കലര്‍ത്തും മഴിയെഴുതി...
....
ഇങ്ങനെ ഒരോരോ തത്വമോതി...
....നിന്നു കാര്‍വര്‍ണ്ണന്‍
+++++++
ഒരു 34 വരിയുണ്ടന്നാണെന്‍ ഓര്‍മ്മ. അത് മുഴുവനാകുമ്പോള്‍, ഗീതാസാരം മുഴുവന്‍ അതിലു ഉള്‍ക്കൊള്ളും.
ആരെക്കെങ്കിലും അറിയുമെങ്കില്‍, പൂരിപ്പിയ്കാന്‍ ദയവുണ്ടാകണം.
അറിയില്ല അതുല്യേ. സന്തോഷിനറിയുമോ?
പച്ചക്കദളിയോ? ഇതൊരു റോബസ്റ്റായല്ലെ (ഇവിടെ എല്ലാ റോബ്സ്റ്റാ പഴത്തിനും ചിക്ക്വിറ്റാ എന്നാണു പറയുക. ബ്രാന്‍ഡ് ജെനെറിക് പേരായി)
“ചെലീല മൌലിയില്‍“ കുറച്ചു നീളം ഉള്ളതിനാല്‍ ഇവിടെ എഴുതുന്നില്ല... പെരില്ല: ചേലില മൌലിയില്‍ എവിടെ പൊസ്റ്റ് ചെയ്യ്തിട്ടുണ്ട്.
Looks like someone is feeling homesick! but you are spreading the joy to others too...good one.
thank you for your suggestions in my photoblog, really appreciate it.
Post a Comment