Tuesday, June 13, 2006

കാലൊച്ചകള്‍..

"ഹേയ്‌ യാ! ഗിവ്‌മീ ആള്‍ യോര്‍ മണീ, ഓര്‍ ഐം ഗോണാ ഷൂട്ട്‌ യാ!!"

പറഞ്ഞവനെ നല്ലോണം ഒന്നു നോക്കി.. ഒരു പതിനഞ്ച്‌ പതിനാറ്‌ വയസ്സുള്ള കറുമ്പന്‍ പയ്യന്‍, കുട്ടിത്തം വിടാത്ത ഒരു കുട്ടിയാന രൂപം, ഒരു മുക്കാല്‍ പാന്റ്‌, മുഷിഞ്ഞ ടീഷര്‍ട്ട്‌, കയ്യില്‍ ഒരു കറുത്ത തോക്ക്‌..

"ഓക്കെ, ഗോ എഹെഡ്‌, ഷൂട്ട്‌ മീ.."

"അബേ, പാഗല്‍ ഹോ ഗയാ ക്യാ?!!"

"ഐ വില്‍ ഷൂട്ട്‌, ഇഫ്‌ യു ഡോണ്ട്‌!!"

"ഐ ഹാവ്‌ ആള്‍റെഡി ടോള്‍ഡ്‌ യു, പ്ലീസ്‌ ഗോ എഹെഡ്‌ ആന്‍ഡ്‌ ഷൂട്ട്‌?"

"തൂ ക്യാ..!"

"ഡോണ്ട്‌ വാക്ക്‌ ഓണ്‍ റ്റു മീ?? ഐം ഗോണാ കില്‍ യോ $%% &^ * %$#%&!!"

"വാട്ട്‌ ആര്‍ യു വൈറ്റിംഗ്‌ ഫോര്‍?"

"ഐം കൌണ്ടിംഗ്‌ ടില്‍ ഫൈവ്‌.. വണ്‍, റ്റൂ, ത്രീ.."

അടുത്തു വരുന്ന ഒരു കൂട്ടം കാലൊച്ചകള്‍, പൊട്ടിച്ചിരികള്‍.. ഓടിയകലുന്ന കാലൊച്ചക്കിടയിലൂടെ കാറ്റില്‍ അലയടിക്കുന്ന ശബ്ദം....
"യോ $%%&ങ്‌ &^%$*സ്‌.."

"ഡോണ്ട്‌ വറി മാന്‍, യൂ ഓണ്‍ലി ഡൈ വണ്‍സ്‌.. തൂ ഏക്‌ ഹീ ബാര്‍ മറേഗാ.. ഓരോന്നിറങ്ങിക്കോളും കുറ്റീം പറിച്ചോണ്ട്‌, സമയം മെനക്കെടുത്താന്‍"

19 comments:

ഇന്ദു | Preethy said...

ജീവന്‍ വെച്ചുള്ള കളിയൊന്നും വേണ്ടാ, കേട്ടോ.

reshma said...

നന്നായിട്ട് എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെടാത്ത അധ്യാപകരെ ‘ഹിറ്റ് ലിസ്റ്റില്‍’ ചേര്‍ത്ത എട്ടാം ക്ലാസ്സുകാരന്റെ കഥ ഒരു കൂട്ടുകാരി ഈയടുത്ത് പറഞ്ഞിരുന്നു.
ഇന്ദു പറഞ്ഞത് തന്നെ പറയാനുള്ളത്.

ബിന്ദു said...

അയ്യോ.. ഇതനുഭവം ആണോ?? വേന്‍ട്രാ.. മോനെ ദിനേശാ...
(അതിനിടയ്ക്കു അയാളെ ഹിന്ദിയും പറഞ്ഞു കേള്‍പ്പിച്ചോ??)

Adithyan said...

അളിയോ...തമ്പിയളിയോ... വേണോ....

കുറുമാന്‍ said...

ശനിയോ, രജനീ സ്റ്റൈലില്‍ തിരിച്ചക്രമിക്കാതെ, ഗാന്ധി സ്റ്റൈലില്‍, എന്നെ ചൂടൂ, ചൂടൂന്നും പറഞ്ഞ് നെഞ്ചും വിരിച്ച് (പൊതുവെ വിരിഞ്ഞതാണെങ്കിലും ഒന്നുകൂടെ)നിന്നപ്പോ, കറുമ്പന്‍ തിരിച്ചു സ്കൂട്ടായത്. അല്ലെങ്കില്‍ ഇപ്പോള്‍??

Anonymous said...

തമ്പുരാന്‍ കര്‍ത്താവേ! ഇതു ശരിക്കുമാ? ഞങ്ങടെ കൂടെ പണ്ടു ഇതിരെ താമസിച്ചോണ്ടിരുന്നു ഒരു ഇന്ത്യാക്കാരനു ഇതുപോലെ പറഞ്ഞിട്ടു , കാലേമേല്‍ വെടി വെച്ചിട്ടു പോയതാ. എന്നിട്ടു ജഗതി കിലുക്കത്തില്‍ കിടക്കണ പോലെ,ഒരു മാസം കാലു തൂക്കി വെച്ച് കിടന്നൂട്ടൊ. ദിസ് കളി ഈസ് തീ കളി!..വെണ്ടാട്ടൊ...

Visala Manaskan said...

ഗുണ്ടാ മാനുവല്‍ പ്രകാരം,

ഒരാള്‍ അലമ്പിന് വന്നാല്‍ നമ്മള്‍ പേടിച്ച് മിണ്ടാതെ ഒതുങ്ങി നിന്നാല്‍ അടികിട്ടാനുള്ള ചാന്‍സ് 65% ആണെന്നാണ്.

പകരം, എതിര്‍ഭാഗം ഘോരഘോരം ഭീഷണികള്‍ മുഴക്കിടുന്ന നേരത്തിങ്കല്‍...

‘നിര്‍ത്തടാ ഡേഷെ, എന്നാ നീയെന്നെ യങ്ങ് തിന്നടാ ‘

എന്നു അലറിപ്പറഞ്ഞു, അലമ്പുണ്ടാക്കാന്‍ വരുന്ന ആളിന്റെ മുന്നില്‍ ‘ഒരടി‘ ഗ്യാപ്പിട്ട് നിന്നാല്‍ പല അടികളും ഒഴിഞ്ഞുപോകും എന്നൊക്കെയാണ്.

ചിലപ്പോള്‍ അവിടെയായിരിക്കും തുടക്കം.!!

(നിന്നേലും വലിയവനെ കണ്ടിട്ടുണ്ട്... എന്നെ ശരിക്കും നിനക്കറിയില്ല... എന്ന ഡയലോഗുകള്‍ സാധാരണ ഇടിക്കുവാ‍ന്‍ ഗഡ്സ് ഉള്ളവര്‍ പറയില്ല. അത് പറഞ്ഞാല്‍ ഇടി കിട്ടും)

അരവിന്ദ് :: aravind said...

യ്യോ!!..ശന്യോ...ഈ കളി വേണ്ട ട്ടോ..വിചാരിക്കണപോലെയല്ല..

ഇവിടെ ആഫ്രിക്കയിലാണല്ലോ ലോകത്തിലെ ഏറ്റവും കൂടുതല്‍ കാര്‍ തട്ടല്‍/വീട് മോഷണം നടക്കണ സ്ഥലം..
ഇവിടെ വന്നപ്പോള്‍ ഞാനും ഇങ്ങനെ വിചാരിച്ചതാ..ഇന്ത്യന്‍ മസില്‍ ഒന്ന് പരീക്ഷിക്കാം ന്ന്.
പക്ഷേ പിന്നെ വിചാരിച്ചൂ..ഒരിക്കല്‍ മരിക്കാനല്ലേ ചാന്‍സുള്ളൂ..എന്നാ പിന്നെ അത് കണ്ടവന്റെ വെടി കൊണ്ടാവണ്ടാ ന്ന്. :-)

ഇവിടെ അടുത്ത് രണ്ട് മല്ലു ഫാമിലീസ് താമസിക്കുന്ന വീട്ടില്‍ കള്ളന്‍ കയറി. ഫാമിലീസിലെ ആണ്‍‌പെറന്നോന്മാര്‍ രണ്ട് പേരും നല്ല മസില് ചുള്ളന്മാരാണ്. ബുദ്ധി അല്പം പിന്നോട്ടും. കള്ളന്‍ കയറിയ ശബ്ദം കേട്ട് ഇവര്‍ അലറി. കള്ളനോടി. ഓടുന്ന കള്ളനെ കണ്ട് ആവേശം മൂത്ത് രണ്ട് അണ്ണന്മാരും കൈലിയും മടക്കിക്കുത്തി “അവനെ ഇന്ന് ഞങ്ങ സൂപ്പാക്കും” ന്ന് ആക്രോശിച്ച് പിന്നാലെ ഓടി.
കുറേ ഓടിയപ്പോ..
കള്ളന്‍ തിരിഞ്ഞ് നിന്ന് എന്തോ ചെയ്യണത് കണ്ടു. അണ്ണന്മാരുടെ ചെവിക്കടുത്തൂടെ മൂളക്കം പോലെ ചൂടുള്ള എന്തോ പാഞ്ഞു പോയതും അറിഞ്ഞു.

യെന്റയ്യോ വെടി വെടി എന്നലറി രണ്ടണ്ണന്മാരും പോയതിന്റെ ഡബിള്‍ സ്പീഡില്‍ ഓടിവരുന്നതാണ് വീട്ടിലുള്ളവര്‍ പിന്നെക്കണ്ടത്.

Anonymous said...

വേണ്ടാട്ടൊ, ഇവിടുത്തെ കറുംബ്ബന്മാര്‍ മഹാ മോശമാണെ. പിന്നെ കഥയും പടവും ഇടാന്‍ ആള്‍ കാണില്ല. സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട എന്നല്ലേ.

Sreejith K. said...

ഇതിലെ മൂന്നു കഥാപാത്രങ്ങളിലീ ഒരാളെ മാത്രം മനസ്സിലായി. ആ കറുത്ത് തടീച്ച കറുമ്പന്‍ പയ്യന്‍. മറ്റേ രണ്ടും ആരാ. ഇതൊക്കെ നടന്നത് തന്നെ?

ശനിയന്‍ \OvO/ Shaniyan said...

ഇന്ദു, :) ഇല്ലാട്ടാ.. ഒരിക്കെ പറ്റീതു പറ്റി. വീട്ടുകാരുടെ ഭാഗ്യം... ഇപ്പൊ രാത്രി നടപ്പ് കുറച്ചു, നടക്കേണ്ടി വന്നാല്‍ ഇരുമ്പുവടി മോഡല്‍ കുട ഒന്നുണ്ട് കയ്യില്‍.. നന്ദി!

രേഷ്മ, ഞാനും കേട്ടു.. നന്ദി!

ബിന്ദു, ഹിന്ദി കേള്‍ക്കുമ്പോ അവന്റെ മുഖഭാവം കാണേണ്ടതായിരുന്നു.. നന്ദി!

ആദി, വേണ്ടായേ!!നന്ദി!

കുറുമാന്‍‌ജീ, ഇല്ലേല്‍ ഇപ്പൊ സ്വാഹാ!.. നന്ദി!

എല്‍ജീ, എല്ലാരും കൂടെ അതു കഴിഞ്ഞപ്പൊ ഒരു ക്വാര്‍ട്ടര്‍ കൊടുക്കാത്തതിന് ആളെ തട്ടിയ ചരിത്രം പറഞ്ഞു.. ഇല്യാ, ഇനി പരീക്ഷിക്കുന്നില്ല... നന്ദി!

വിശാല്‍ജീ, ഇതും പിടീണ്ടെന്ന് അറിഞ്ഞില്ലാ ട്ടോ!!ഗുണ്ടാ മാനുവലിന്റെ ഒരു കോപ്പ്യ് ഉണ്ടോ എടുക്കാന്‍? :-) നന്ദി! കാര്യം ശരിയാന്ന് പലയിടത്തും കേട്ടിട്ടുണ്ട്.. പേടിയിലാണല്ലോ എല്ലാവരും പിടിച്ചു കളിക്കുന്നത്.. അതില്ലാത്തവനെ വിരട്ടീട്ട് ഗുണമില്ലാന്ന് ആരോ പറയുന്ന കേട്ടിട്ടൂണ്ട്..

അരവിന്ദന്മാഷേ, പാവങ്ങള്‍!! ഇല്ല, ഇനി പരീക്ഷിക്കുന്നില്ല.. നന്ദി!

വായാടീ, ഇല്ലാട്ടാ.. ഇനി കളിക്കാന്‍ പോണില്ല..

വഴിപോക്കാ, എന്റെ കാര്യം പോക്കാ ന്ന് ഏകദേശം ഉറപ്പിച്ചതാ.. എന്തോ പേടി ഉണ്ടായിരുന്നില്ല, തീരെ.

ശ്രീജിത്തേ, ഇപ്പൊ സംശയം ഒക്കെ തീര്‍ന്നു കാണും എന്നു കരുതുന്നു :-)

--------------------------------
എന്റെ അനുഭവത്തിന്റെ ഡിഫേഡ് ലൈവ് കണ്ടോടിയെത്തി കമന്റിയതിന് വളരെ നന്ദി!!
--------------------------------

രംഗം: ചാള്‍സ് സ്ട്രീറ്റിലെ മൌണ്ട് വെര്‍ണോണ്‍ കള്‍ച്ചറല്‍ ഡീസ്ട്രിക്റ്റ് പരിസരം. രാത്രി ഒമ്പതു മണി. ഇരതേടി, ഇന്‍ഡ്യന്‍ റെസ്റ്റോറന്റ് ലക്ഷ്യ മാക്കി നീങ്ങുന്ന സഹമുറിയന്മാരായ രണ്ട് ആത്മാക്കള്‍..

കഥാപാത്രങ്ങള്‍:
1. ഒരു ‘കറുത്ത’ തോക്കുമായി ഒരു പതിനഞ്ച് പതിനാറു വയസ്സുള്ള പയ്യന്‍
2. ഈയുള്ളവന്‍
3. ഈയുള്ളവന്റെ സഹമുറിയന്‍, നയീദില്ലീസെ ആനേവാലേ (ഇതെന്തോന്ന് ആനവാലോ?) പഞ്ചാബീ മുണ്ടാ(പ്പന്റെ പോത്ത്)..

ഞാന്‍ പേടിച്ചില്ലെന്നു കണ്ടപ്പോ പയ്യന്റെ മുഖത്തു വിരിഞ്ഞ ആശയക്കുഴപ്പത്തിനെ മുതലെടുക്കാനാണ് നോക്കിയത്. തീക്കളിയായിരുന്നു എന്ന് പിന്നെ മനസ്സിലായി.. എല്ലാരും കൂടെ വിളിക്കാന്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ എനിക്കറിയുന്ന സംസ്കൃതം ഒന്നും ഇനി ബാക്കിയില്ല... അപ്പൊഴത്തെ മൂച്ചിനവനെ ഇടിച്ചിടാന്‍ നോക്കിയതാ.. കൂട്ടിനൊരുത്തന്‍ ഉണ്ടല്ലോ എന്ന സമാധാനത്തില്‍, എല്ലാം ക്ഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന മാതിരി ആയിരുന്നു.. ഇഷ്ടന്‍ റോഡിന്റെ മറ്റേ വശത്തു പതുങ്ങി നിന്നു സംഭവങ്ങള്‍ വീക്ഷിക്കുന്നു.

എന്തായാലും, ഇതു കൂടെ കണ്ടോളൂ ട്ടോ..

myexperimentsandme said...

യ്യോ.. സൂക്ഷിക്കണം ട്ടോ.. ലെവന്മാര്‍ ഇച്ഛാഭംഗത്തിന് ചിലപ്പോള്‍ “ശുട്ടിടുവേനും” ചെയ്യും.

Jo said...

appo cinema-lu kaanana sambhavangal othiri nadakkanundalle avade? pillere sookshichottaa!

ശനിയന്‍ \OvO/ Shaniyan said...

വക്കാരിമാഷേ, ഇപ്പ നല്ലോണം സൂക്ഷിച്ചാ നടപ്പ്. കമ്പനി പുതിയ ഫോണ്‍ തന്നിട്ടുണ്ട് എടുത്തെറിഞ്ഞാ ആള്‍ ചാവണ ജാതി ഒന്ന്.. കണ്ട പാടെ കൂടെ പണിയെടുക്കണ ആളു ചോദിച്ചു പ്രൊട്ടക്ഷന്‍ പ്ലാന്‍ ആണോന്ന്..

ജോ, അതെ, സിനിമയില്‍ കാണുന്ന സ്പെഷ്യല്‍ എഫക്റ്റും മ്യൂസിക്കും ഉണ്ടായില്ലാ ന്ന് മാത്രം..

:)

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണം..

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണം..

ശനിയന്‍ \OvO/ Shaniyan said...

പരിരക്ഷണം - പരീക്ഷണം-ക്ഷണം-ക്ഷണനം..

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണം.. പരീക്ഷണം..പരീക്ഷണം..പരീക്ഷണം..പരീക്ഷണം..
സ്വാഗതം കുഞ്ഞിക്കാറ്റേ

ശനിയന്‍ \OvO/ Shaniyan said...

പരിരക്ഷണം - പരീക്ഷണം-ക്ഷണം-ക്ഷണനം..