Thursday, August 03, 2006

"ഒരു കുഞ്ഞു സ്വപ്നത്തിന്‍ " വിദ്യുവിന്റെ ശബ്ദത്തില്‍..

ബൂലോകരേ,

ജോ ഈണം നല്‍കി, കിരണ്‍ പാടിയ, ഒരു കുഞ്ഞു സ്വപ്നത്തിന്‍ എന്ന ബ്ലോഗ്‌സ്വരയില്‍ വന്ന പാട്ട് വിദ്യു പാടിയത് ഇവിടെ കേള്‍ക്കാം..

കേട്ട് അവിടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

നന്ദി!

23 comments:

സുനില്‍ കൃഷ്ണന്‍ said...

നന്നായി, ഇഷ്ടമായി.

ഡാലി said...

അസ്സലായിട്ടുണ്ട്.

ബിന്ദു said...

കേട്ടു, വളരെ നന്നായിട്ടുണ്ട്‌. :)

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണംസ്..

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണംസ്
qw_er_ty

Anonymous said...

ഞാന്‍ ഈ പാട്ട് കേട്ടായിരുന്നു..നന്നായിട്ടുണ്ട്..
ഇങ്ങിനത്തെ സംരഭങ്ങള്‍ ഒക്കെ വളരെ വളരെ നൈസ്...

പിന്നെയ്..നാട്ടിലൊക്കെ പോയി സുഖിച്ചിട്ട് വാ..
യാത്രാ മംഗളങ്ങള്‍!

(ഹാവൂ..ആദിക്കുട്ടിയെ..ഓഫടിച്ചാല്‍ ഇനി കുറച്ച് ദിവസത്തേക്ക് ചീത്ത കേക്കണ്ടല്ലൊ..) :)

Adithyan said...

എന്നാ പിന്നെ ഓഫ് ഇവടെത്തന്നെ തുടങ്ങാം :)

(ശനിയാ, എന്നോടു ക്ഷമി. എനിക്കിതു പറയാതിരിക്കാമ്പറ്റണില്ല :)

ശനിയന്‍ നാട്ടി പോണേന്നു മുന്നോടിയായി ജിമ്മില പോകുന്നു, പൂളില്‍ പോയി രണ്ടു മണിക്കൂര്‍ നീന്തുന്നു.
എന്തിനാ?
ആരെക്കാണീക്കാനാ? ;)

Anonymous said...

ഉം..ഉം..എനിക്ക് അതിനെക്കുറിച്ച് ഒന്ന് ചോദിക്കണെമെന്നുണ്ടായിരുന്നു...ദെ എന്റെ വിരല്‍ത്തുമ്പു വരെ വന്നതാണ്...പിന്നെ എന്തിനാ വെറുതെന്ന് വെച്ച് മിണ്ടാതിരുന്നതാ...

ബിന്ദൂട്ടി എവിടെപോയി? ഇവിടെ ഒരു സ്കോപ്പുണ്ടെ....

ഉമേഷ്::Umesh said...

തൊട്ടു മുന്നിലുള്ള ആള്‍ പറഞ്ഞ ടോപ്പിക് തുടരുന്നതു് ഓഫല്ലാത്തതിനാല്‍ ഞാനും പറയട്ടേ:

നാട്ടില്‍ പോകുന്നതിനു് ഒരാഴ്ച മുമ്പു് ഞാന്‍ മീശ വളര്‍ത്താന്‍ തുടങ്ങും. തലമുടി ഡൈയും ചെയ്യും. അല്ലെങ്കില്‍ ഈ രണ്ടു കാര്യങ്ങളാണു കാണുന്ന ആളുകള്‍ മൊത്തം ചോദിക്കുക. ടൈം എത്രയാ വെയിസ്റ്റ്?

നാട്ടില്‍ വെച്ചെടുത്ത ഒരു പടം (ഞങ്ങള്‍ മൂന്നു പേരും കൂടിയുള്ളതു്) കണ്ടിട്ടു് ഓഫീസിലെ ഒരാള്‍ ഈയിടെ ചോദിച്ചു: “തന്റെ ഭാര്യയെയും മകനെയും മനസ്സിലായി. കൂടെയുള്ളതാരാ?”

വ്യത്യാസം കാണാന്‍: ഇതു് അമേരിക്കയിലുള്ള ഞാന്‍. ഇതു നാട്ടിലുള്ള ഞാന്‍.

ഉദരനിമിത്തം ബഹുകൃതവേഷം!

Anonymous said...

ഉമേഷേട്ടന്‍ നാട്ടിപ്പോവുമ്പൊ വിഗും വെക്കുമൊ?

അതെന്തിനാ ഇവിടേം അവിടേം ഇങ്ങിനെ? സേം ആയാല്‍ എന്താ? ഇവിടെ മീശ വളര്‍ത്തിയാല്‍ എന്തു പറ്റും?

ഉമേഷ്::Umesh said...

ഇവിടെ മീശ വളര്‍ത്തിയാല്‍ എന്തു പറ്റും?

സിമ്പിള്‍. നരയ്ക്കും :-)

(വക്കാരിയാണെങ്കില്‍ “ഭക്ഷണത്തിന്റെ അംശങ്ങള്‍ പറ്റും” എന്നു പറഞ്ഞേനേ.)

മീശ വെയ്ക്കാത്തതാ സുഖം. ഷേവു ചെയ്യാന്‍ സുഖം. മുഖം കഴുകാന്‍ സുഖം. മോന്റെ കൂടെ കളിക്കാന്‍ സുഖം. അതു കൊണ്ടാ...

പിന്നെ ഒരു എക്സ്ട്രീമിസ്റ്റ് ആയതുകൊണ്ടും. ഒന്നുകില്‍ ക്ലീന്‍ ഷേവ്. അല്ലെങ്കില്‍ താടിയും മീശയും. അതാ എന്റെ ഒരു രീതി. നാട്ടില്‍ പോകുമ്പോള്‍ മാത്രം രണ്ടും പറ്റില്ല :-)

ഉമേഷ്::Umesh said...

വിഗ്ഗൊന്നും വേണ്ടാ. മുടി ആവശ്യത്തിനുണ്ടു്, കറുത്തതില്ലെങ്കിലും :-)

Anonymous said...

മീശയില്ലാത്തെ ചെക്കന്മാരെ എന്താ വിളിക്കാന്ന് അറിയൊ..ഹഹഹ..ഞാന്‍ പറയൂല്ല...ഹിഹിഹി..

ഉമേഷ്::Umesh said...

റസ്സല്‍ ക്രോവ് ചേട്ടനേം അങ്ങനെയാണോ വിളിക്കുന്നതു്?

(ഈ പോസ്റ്റിലെ Thursday, May 25, 2006 6:58:40 AM എന്ന ടൈംസ്റ്റാമ്പ് ഉള്ള കമന്റിന്റെ അവസാനഭാഗം വായിക്കുക.)

ഓരോരോ ശാരീരികപ്രത്യേകതകളുള്ളവരെപ്പറ്റി ഓഫടിച്ചു വെറുതേ അതിരു കടക്കണോ ഇഞ്ചീ? പ്രത്യേകിച്ചു സ്വന്തം പടം ആരും കാണാന്‍ ഇഷ്ടമില്ലാത്ത സ്ഥിതിക്കു്? ഇഞ്ചി കാണുന്ന ഠാവട്ടമല്ല ലോകം, മനസ്സിലായോ :-)

Adithyan said...

ഇഞ്ചി നീതി പാലിക്കുക.
മീശയെപ്പറ്റിയുള്ള പ്രസ്താവന്‍ പിന്‍വലിക്കുക...
;)

മെട്രോസെക്ഷ്വല്‍ ഫാഷന്‍ ട്രെന്‍ഡ്‌സിനെപ്പറ്റി വിവരമില്ലാത്തവര്‍ ചുപ്പ് രഹോ :))

എന്തിനു റസ്സല്‍ ക്രോവില്‍ ഒതുക്കി നിര്‍ത്തണം... കീനു റീവസ്, റ്റോം ക്രൂസ്, ഡികാപ്രിയോ, റ്റോം ഹാങ്ക്സ്, മെല്‍ ഗിബ്‌സണ്‍, ആഡം സാന്‍ഡ്‌ലര്‍, ബെന്‍ അഫ്ലെയ്ക്ക്, ബ്രാഡ് പിറ്റ്, ജിം കാരി, ബ്രൂസ് വില്ലിസ്, വില്‍ സ്മിത്ത്.....

Anonymous said...

ഉമേഷേട്ടന്‍ ആള് ശരിയല്ലാട്ടൊ ഇത്രേം ഓര്‍മ്മ വെച്ചോണ്ടിരിക്കണത്..

ഉമേഷ്::Umesh said...

അവരൊന്നും റസ്സല്‍ ചേട്ടന്റെ ഏഴയലത്തു വരില്ലെന്നാ ഇഞ്ചിപ്പെണ്ണു പറയുന്നതു് ആദിത്യാ :-)

Anonymous said...

ശ്ശൊ! ബ്രാഡ് പിറ്റ്.. ഒകെ..എന്നാല്‍ ഒകെ..മീശ വേണ്ടാ...

പക്ഷെ നാടന്‍ ബ്രാഡ് പിറ്റുമാര്‍ക്ക്...
ഉം..ഉം.. :)

സന്തോഷ് said...

ഉമേഷേ (നീട്ടിയുള്ള വിളി ശ്രദ്ധിക്കുക),


(ഈ പോസ്റ്റിലെ Thursday, May 25, 2006 6:58:40 AM എന്ന ടൈംസ്റ്റാമ്പ് ഉള്ള കമന്റിന്റെ അവസാനഭാഗം വായിക്കുക.)


എന്നൊക്കെപ്പറയാതെ, ദാ, ഇതുപോലെ ഒരു ഡയറക്ട് ലിങ്ക് കൊടുത്തിരുന്നേല്‍ ഒരു ഇരുപത് സെക്കന്‍റ് ലാഭിക്കാമായിരുന്നു.

ഉമേഷ്::Umesh said...

ഞാനതു നോക്കിയിരുന്നു. എന്തോ, അപ്പോള്‍ അതും പോസ്റ്റിന്റെ മുകളില്‍ത്തന്നെയാണു പോയതു്.

കമന്റിന്റെ താഴെയുള്ള ലിങ്കില്‍ # കഴിഞ്ഞിട്ടു് നേരേ സംഖ്യകള്‍ തുടങ്ങുന്നു. സന്തോഷ് തന്ന ലിങ്കില്‍ ഒരു c കൂടിയുണ്ടു്. സന്തോഷ് view source നോക്കിയിട്ടാണോ ഇതു കണ്ടുപിടിച്ചതു്?

പഴയ കമന്റുകള്‍ക്കു് ഈ പ്രശ്നമുണ്ടു്. കുറേക്കൂടി പഴയ പോസ്റ്റുകള്‍ക്കു കമന്റുകള്‍ക്കു ലിങ്കു തന്നെയില്ല. view source-ല്‍ തന്നെ പോകണം.

പിന്നേ, ലീവെടുത്ത് വീട്ടിലിരിക്കുന്നവനു് ഇരുപതു സെക്കന്റു കൂടെ കിട്ടിയിട്ടെന്തു കാര്യം?

Adithyan said...

വ്യത്തിഹത്തിയ... ഉമേഷ്ജി സന്തോഷിനെ വ്യത്തിഹത്തിയ ചെയ്യുന്നേയ്.

സന്തോഷ് said...

കറക്ട്, കറക്ട്...

qw_er_ty

Geetha geethikal said...

oru kunju swapnathin--- Beautiful song!!!!! Both the tune and the lyrics are very good. I look forward to hearing one of my lyrics get composed and sung like this.