Tuesday, November 29, 2005

എന്റെ നാട്‌...


പ്രിയപ്പെട്ടവരെ,
ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലൂടെ എന്റെ ഈ ഏകാന്ത പഥനം ഞാനിവിടെത്തുടങ്ങട്ടെ.. എന്റെ മാതാപിതാക്കളുടെ സ്നേഹം എന്റെ പാഥേയമായിടട്ടെ..

എത്ത്ര ചിന്തിച്ചില്ല ഞാനെന്റെയീ
കൊച്ചു നാടെത്ത്ര സുന്ദരം, സുഖപ്രദം,
അന്യമാവുന്നുവോ സുസ്മേര വദനനായ്‌
പാലൊളി തൂകും എന്‍ സുന്ദര ദിവാകരന്‍?

എത്രയോ സന്ധ്യകള്‍ ചായങ്ങള്‍ ചാലിച്ച
എന്റെ നാടിന്റെ പാടത്തിറക്കും,
വയലേല തന്നിലെ താമരക്കുളവും,
പവിഴമണി പേറുമാ ചെത്തിച്ചെടിയും,

എനിക്കന്യമാവുന്നുവോ ഞാന്‍ ആദ്യമായ്‌
പിച്ച നടന്നൊരാ മുറ്റം?
എത്ത്ര ചിന്തിച്ചില്ല ഞാനെന്റെയീ
കൊച്ചു നാടെത്ത്ര സുന്ദരം, സുഖപ്രദം.....

5 comments:

SunilKumar Elamkulam Muthukurussi said...

Good one

Kalesh Kumar said...

സുസ്വാഗതം!
നന്നായിട്ടുണ്ട്!
മലയാളം യുണീകോഡിൽ തന്നെ ഇതിഹാസം രചിക്കൂ...

evuraan said...

ശനിയന് സ്വാഗതം.

കമ്മന്റുകളിൽ വേർഡ് വേരിഫിക്കേഷനും, പിന്നെ ബ്ലോഗ്4കമ്മൻസിലും കൂടെ ചേർത്താൽ നന്നായിരുന്നു.

http://vfaq.blogspot.com/2005/01/blog-post.html

--ഏവൂരാൻ

ശനിയന്‍ \OvO/ Shaniyan said...

വന്ദനം!
കമന്റുകള്‍ക്ക്‌ ആ പറഞ്ഞത്‌ നടപ്പില്‍ വരുതിയിട്ടുണ്ട്‌. ഈമെയില്‍ ഞാന്‍ എന്റെ ഡൊമെയ്നില്‍ ഫോര്‍വേര്‍ഡ്‌ ആയി ചേര്‍ത്തിട്ടുണ്ട്‌. കിട്ടുന്നില്ലെങ്കില്‍ ദയവു ചെയ്തു അറിയിക്കുമല്ലൊ..
സ്വാഗതങ്ങള്‍ക്കു നന്ദി!!.

ann said...

kollaam,nannayittuntu Shaniyan :0)