ഭൂലോക മലയാളി മന്നന്മാരേ, മങ്കകളേ,
എല്ലാവര്ക്കും എന്റെ വിഷു ആശംസകള്‍..
സസ്നേഹം,
ശനിയന്‍.
Wednesday, April 12, 2006
Subscribe to:
Post Comments (Atom)
എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
എത്രയിതിഹാസങ്ങള്ക്കു സാക്ഷ്യം വഹിച്ചൊരീ
പുണ്ണ്യ ഭൂവിനെ വന്ദനം ചെയ്ക നാം..
എത്ര മഹാന്മാര്ക്കു ജന്മം കൊടുത്തൊരീ
വന്ദ്യ മാതാവിനു മമ വന്ദനം, വന്ദനം...
© All Rights Reserved
21 comments:
ശനിയനും കുടുംബത്തിനും വിഷു ആശംസകള്‍.
ശനിയനും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.ശനിയിഫക്ടാണെന്ന് തോന്നുന്നു, സ്വല്പം വിഷു ശനിയാഴ്ചയുംകൂടിയുണ്ട് ഇപ്രാവശ്യം.
എന്താ വക്കാരീ “സ്വല്പം വിഷു ശനിയാഴ്ചയുംകൂടിയുണ്ട് ” എന്നതിന്റെ അര്‍ത്ഥം?
വിഷു എന്നാല്‍ മേടം 1 അല്ലേ? ഒരു മലയാളം തീയതി സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയല്ലേ.
അതോ, അടുത്ത ദിവസത്തെ അര്‍ദ്ധരാത്രി മുതല്‍ സൂര്യോദയം വരെയുള്ള സമയം എന്നാണോ ഉദ്ദേശിച്ചതു്? ഏതായാലും വിഷു അത്ര വൈകി നമ്മള് കൊണ്ടാടാറില്ലല്ലോ. മാത്രമല്ല, കേരളകാലഗണനപ്രകാരം ശനിയാഴ്ചയും പിറ്റേ സൂര്യോദയത്തിനേ തുടങ്ങൂ.
ഉമേഷ്ജീ, നോമിതിലെക്സ്പെര്ട്ടല്ലേ.. പക്ഷേ, മേടം രണ്ടിനും വിഷു വന്ന ചരിത്രങ്ങളുണ്ടെന്ന് തോന്നുന്നു. വിഷു നക്ഷത്രങ്ങള്‍, കാലങ്ങള്‍ ഇവയെല്ലാംകൂടി കൂടിയതാണല്ലോ. ഇപ്രാവശ്യവും ഒന്നിനാണോ രണ്ടിനാണോ എന്ന് വര്ണ്ണ്യത്തിലാശങ്കയുണ്ടായിരുന്നു എന്ന് തോന്നുന്നു, നാട്ടില്‍. അവസാനം സ്വല്പം രണ്ടിനും കൂടിയുണ്ടെന്നാണ് വിദഗ്ദര്‍ തീരുമാനിച്ചതെന്ന് തോന്നുന്നു.
വക്കാരീ,
വിഷു മേടം ഒന്നിനേ വരൂ. പിന്നെ, ഒന്നാം തീയതി എന്നാണു് എന്നതിനെപ്പറ്റി തര്‍ക്കമുണ്ടാവാം. പണ്ടു മാതൃഭൂമിയും മിത്രന്നമ്പൂതിരിപ്പാടും ഒരു വശത്തും, മനോരമയും ഗുരുവായൂര്‍ ദേവസ്വവും മറുവശത്തുമായി ഒരു തര്‍ക്കം നടന്നിരുന്നു. അവസാനം മാതൃഭൂമി പറഞ്ഞതാണു ശരി എന്നു വന്നു.
അതനുസരിച്ചു്,
സൂര്യന് മീനത്തില്‍ നിന്നു മേടത്തിലേക്കു കടക്കുന്നതു് (മേടസംക്രമം) എപ്പോഴാണെന്നു നോക്കുക. (കലണ്ടറില്‍ കാണും. അല്ലെങ്കില്‍ കണക്കുകൂട്ടുക.)
ഈ സമയം മദ്ധ്യാഹ്നം കഴിയുന്നതിനു മുമ്പാണെങ്കില്‍, ആ ദിവസം തന്നെ ഒന്നാം തീയതിയും വിഷുവും. മദ്ധ്യാഹ്നത്തിനു ശേഷമാണെങ്കില്‍ പിറ്റേന്നും.
ഇനി, “മദ്ധ്യാഹ്നം കഴിയുക” എന്നു വെച്ചാല്‍ നട്ടുച്ച കഴിയുക എന്നല്ല. ഒരു പകലിനെ അഞ്ചായി വിഭജിച്ചതിന്റെ (പ്രാഹ്ണം, പൂര്‍വാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം, സായാഹ്നം) മൂന്നാമത്തെ അഹ്നമാണു മദ്ധ്യാഹ്നം. അതുകൊണ്ടു “മദ്ധ്യാഹ്നം കഴിയുക” എന്നു പറഞ്ഞാല്‍ ദിവസത്തിന്റെ അഞ്ചില്‍ മൂന്നു സമയം കഴിയുക എന്നാണു്. ഉദയവും അസ്തമയവും എപ്പോഴെന്നു ന്ഒക്കിീറ്റ്ഹു കണക്കാക്കണം. (ലോകത്തിന്റെ പല ഭാഗത്തു് ഇതു പല സമയത്താണെന്നു് ഓര്‍ക്കണം.) ആറു മണി മുതല്‍ ആറു മണി വരെയുള്ള ഒരു പകലില്‍ ഇതു് ഏകദേശം 1:12 PM-നു് ആയിരിക്കും. (ഇതായിരുന്നു മാതൃഭൂമിയും മനോരമയും തമ്മിലുള്ള തര്‍ക്കം. മനോരമ ഉച്ച എന്നു കരുതി. ആ വര്‍ഷം സംക്രമം 12 മണിക്കും 1:12-നും ഇടയ്ക്കായിരുന്നു)
പിന്നെ, വടക്കേ മലബാറില്‍ ഈ പ്രശ്നമൊന്നുമില്ല. അവിടെ എപ്പോഴും പിറ്റേ ദിവസമാണു് ഒന്നാം തീയതി. ഇതും മാതൃഭൂമി കലണ്ടറില്‍ കാണാം. “വടക്കേ മലബാറില്‍ ചിങ്ങം ... ദിവസം. ... -നു കന്നി 1.” എന്നിങ്ങനെ. സൂക്ഷിച്ചു നോക്കിയാല്‍, ആ മാസങ്ങളുടെ സംക്രമം മദ്ധ്യാഹ്നം കഴിയുന്നതിനു മുമ്പാണെന്നു കാണാം.
ഇതിനെപ്പറ്റി ഇക്കൊല്ലവും തര്‍ക്കമുണ്ടോ? കാണുന്നവര്‍ അതൊന്നു പോസ്റ്റു ചെയ്താല്‍ ഉപകാരമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയാമല്ലോ.
“ന്ഒക്കിീറ്റ്ഹു“ എന്നതു വേര്‍ഡ് വേരിഫിക്കേഷന് അല്ല, “നോക്കീട്ടു്” എന്നതു കീമാനില്‍ കുളമായതാണു്.
കീമാനില്‍ എന്തോ ഒരു ബഗ് രണ്ടുമൂന്നു ദിവസമായി മണക്കുന്നു. കമന്റ് ബോക്സില്‍ കാണുന്നതുപോലെയല്ല അവസാനം വരുന്നതു്. Fixed width/Variable width പ്രശ്നമാണോ? വീട്ടില്‍ (Windows 2000) ഞാന്‍ രണ്ടിടത്തും അഞ്ജലിയെയാണുപയോഗിക്കുന്നതു്.
ഈയിടെയായി പ്രിവ്യൂ നോക്കാന്‍ മടി. പണ്ടു് അതു ചെയ്തിട്ടേ അയയ്ക്കുമായിരുന്നുള്ളൂ. കുട്ട്യേടത്തിക്കു് ഒരു മുക്കാല്‍ മണിക്കൂര്‍ കമന്റ് പ്രിവ്യൂ ചെയ്തു കാക്ക കൊണ്ടുപോയതോടെ അതു നിര്‍ത്തി :-)
വക്കാരീ,
14-നു കേരളത്തില്‍ നേരം വെളുക്കുന്നതിനു മുമ്പാണു മേടസംക്രമം. അതുകൊണ്ടു സംശയം വേണ്ടാ, 14-നു (വെള്ളിയാഴ്ച) തന്നെ വിഷു. വടക്കന്‍ മലബാറിലും അന്നു തന്നെ. ജപ്പാനില്‍ വ്യത്യാസമുണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. എന്നാലും ജപ്പാനില്‍ അപ്പോഴും മദ്ധ്യാഹ്നം കഴിഞ്ഞിട്ടില്ല എന്നാണു് എന്റെ വിശ്വാസം.
ഇനി, രണ്ടു ദിവസം ഉണ്ണണം എന്നാണു പൂതിയെങ്കില്‍ അതും ആയ്ക്കോട്ടേ :-)
നന്ദി, നന്ദി ഉമേഷ് ജീ.. ഇങ്ങനത്തെ വിവരങ്ങളൊക്കെ എന്നെങ്കിലും നെറ്റില്‍ ഒന്ന് കയറ്റണമെന്ന് വലിയ ആഗ്രഹമുണ്ട്. ഗൂഗിളില്‍ തപ്പിയിട്ട് കിം. ഫലം.
ശനിയന്റെ വീടാണെങ്കിലും, താങ്കള്‍ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.
ഞാനെന്റെ ഗുരുകുലം ബ്ലോഗില്‍ പോസ്റ്റുചെയ്യാം വക്കാരീ. അഭിപ്രായങ്ങളൊക്കെ കിട്ടി തെറ്റൊക്കെ തിരുത്തിയിട്ടു വിക്കിയിലുമിടാം, പോരേ?
ഉമേഷ്ജി,
തര്‍ക്കം ഇക്കൊല്ലവും ഉണ്ടത്രെ. വെറുതെയല്ല വക്കാരിയങ്ങനെ പറഞ്ഞത്. ഇതു വായിക്കൂ.
ഇതില്‍ പറയുന്നതു മേടം ഒന്നിനു മാത്രമല്ല രണ്ടിനും വിഷു വരാമെന്നാണല്ലോ! 1971 ല്‍ ഇങ്ങനെ രണ്ടിനു വിഷു ആചരിച്ച കാര്യവും പരയുന്നുണ്ട്.
(ഒരു കുന്തോം മനസ്സിലായിട്ടല്ല. കണ്ടപ്പോള്‍ വെറുതെ എടുത്തു പോസ്റ്റിയതാണേ:)
മനോരമ എഴുതിയിരിക്കുന്നതു് ടോട്ടല്‍ നോണ്‍സെന്‍സ് ആണു്. കുറെക്കാലം മുമ്പു് അവര്‍ ഇതുപോലെയൊരു തര്‍ക്കവും കൊണ്ടു വന്നിരുന്നു. തോറ്റു തുന്നം പാടുകയും ചെയ്തു.
പത്രം, വാരിക, വനിതാവാരിക, പിള്ളേരുടെ മാസിക ഇവയിലൊക്കെ മുന്നില്‍ നിന്നിരുന്ന അവര്‍ ഒന്നില്‍ മാത്രം രണ്ടാം സ്ഥാനത്തായിരുന്നു - കലണ്ടറിന്റെ വില്പനയില്. മാതൃഭൂമിയായിരുന്നു മുന്നില്‍. അതൊന്നു നേരെയാക്കാനാണു് അന്നവര്‍ തുനിഞ്ഞിറങ്ങിയതു്.
ഇപ്പോഴും അതു തന്നെയാണു് ഉദ്ദേശ്യമെന്നു തോന്നുന്നു. ഏതായാലും എനിക്കൊരു പോസ്റ്റിനു വകയായി.
കേരളസര്‍ക്കാര്‍ കലണ്ടറിലും വിഷു പതിനഞ്ചിനാണെന്നു പറയുന്നല്ലോ. സര്‍ക്കാരും മനോരമയുടെ പോക്കറ്റിലാണെന്നാണോ ?
Wish i could type this in malayalam...Happy Vishu for you too..on 14th or 15th whichever date applies :)
വിശദമായി നോക്കേണ്ടിയിരിക്കുന്നു. വിഷുവിനു മുമ്പു പോസ്റ്റാന്‍ കഴിയുമെന്നു തോന്നുന്നില്ല. വിഷുവും ഈസ്റ്ററും ടാക്സ് ഫയലിംഗും ഓഫീസില്‍ ചെയ്യാനുള്ള ഒരു പ്രെസന്റേഷനും കഴിയട്ടേ.
ഏതായാലും അമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും ഗള്‍ഫിലുമുള്ളവര്‍ 14-നു തന്നെ കണി കണ്ടോളൂ. വക്കാരി വേണമെങ്കില്‍ 15-നു കണ്ടോളൂ. ഇന്ത്യയിലുള്ളവര്‍ തോന്നിയതുപോലെയും :-)
ഇതിനെപ്പറ്റി എന്റെ ആദ്യനിരീക്ഷണങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ടു്. ഇനി വിവാദങ്ങളൊക്കെ അവിടെയാവാം. അങ്ങനെ ശനിയന്‍ സെഞ്ച്വറിയടിച്ചു സുഖിക്കേണ്ടാ :-)
സൂ, വക്കാരീ നന്ദി!
മാജിക്, നന്ദി! ഈ വഴിയൊക്കെ സ്ഥിരമായി വരുന്നുണ്ടെന്നറിയുന്നതില് വളരെ സന്തോഷമുണ്ട്, ട്ടോ! :)
ഉമേഷ്ജീ, ഞാന്‍ പണ്ടേ ലോവര്‍ മിഡില്‍ ഓഡര്‍ ബാറ്റ്സ്മാനായിരുന്നു, അതോണ്ട് സെഞ്ചുറി വ്യാമോഹമൊന്നും ഇല്ലാ ട്ടോ ;)
കുട്ട്യേടത്തി, കമന്റിനു നന്ദി! വിഷു, ഈസ്റ്റര്‍ ആശംസകള്‍, മൂന്നാള്‍ക്കും..
വക്കാരീ, ചോദിക്കാന്‍ വിട്ടുപോയി: ശനിയുടെ ഇഫക്റ്റ് മനസ്സിലായല്ലൊ ല്ലെ? ;)
ചോദ്യം: ഏറ്റവും അവസാനം വിഷു ആഘോഷിക്കുന്ന ബ്ലോഗര്‍ ആര്?
ക്ലൂ : “തുമ്പിക്കരമതില്‍ അന്പിന് നിറകുടമേന്തും”
ഉത്തരം?
എല്ലാവര്ക്കും സന്തോഷവും നന്മയും നിറഞ്ഞ വിഷു ആശംസിക്കുന്നു.
ശനിയന്റെ ചോദ്യത്തിനു ഒരു ക്ലൂ കൂടി:
Rhymes with ധിക്കാരി and അഹങ്കാരി...
ധിക്കാരീം അഹങ്കാരീം ആണെങ്കില്‍ പിന്നെ വക്കാരിയാകാന്‍ ഒരു ചാന്‍സുമില്ല. എന്നെ കാണാനേ റൊമ്പ ഗ്ലാമര്‍. സ്വഭാവം അതിന്റെ നൂറിരട്ടി ഗ്ലാമറാസാണെന്നാ ആരാധകര്‍ പറയുന്നത്....
നാളെ ഉച്ചയ്ക്ക് നൂഡിത്സ് സദ്യ. വൈകുന്നേരം മോരുകറിയുണ്ടാക്കണം. നാട്ടില്‍നിന്നും കൊണ്ടുവന്ന കണ്ണിമാങ്ങാ അച്ചാറും നാരങ്ങാ അച്ചാറും ചമ്മന്തിപ്പൊടിയും കൂട്ടിയടിക്കണം. മറ്റന്നാള്‍ ശനിയാഴ്ചയല്ലിയോ... ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഉദയസൂര്യന്റെ നാട്ടില്‍ സൂര്യന് ചന്തിയിലേ കുത്തറുത്.......
വിഷുവൊക്കെ സദ്യവെച്ച് വെട്ടിയടിച്ചാഘോഷിക്കുന്നവരേ.... ഷിക്കുന്നവരേ....ക്കുന്നവരേ....വരേ....രേ...
നിങ്ങള്‍ക്കെന്റെ നമോവകം.
ഹഹ, അതു കലക്കി! വക്കാരി, ഉമേഷ് അതു റൈം ചെയ്യും എന്നല്ലേ പറഞുള്ളൂ? അല്ലാതെ ആണെന്നു പറഞില്ലല്ലോ? :)
ഞാനിവിടെ സാമ്പാറ് ഉണ്ടാക്കനുള്ള പ്ലാനിലായിരുന്നു..
Post a Comment