Wednesday, August 09, 2006

യാത്രിയാം കൃപയാ ധ്യാന് ദീജിയേ...

ബൂലോകരേ,

നാട്ടില് പോണു, രണ്ടാഴ്ച്ചക്ക്.. ഇവിടെ നിന്ന് 13, ഞായറാഴ്ച്ച അമേരിക്കന് എയര്‌ലൈന്സില്.. ഉച്ചക്ക് ചിക്കാഗോ (ഫ്ലൈറ്റ് 1927, എ.എ.), അവിടെ നിന്ന് വൈകീട്ട് നേരെ ഡെല്ഹി വിമാനം (ഫ്ലൈറ്റ് 292). പതിനാലാം തീയതി വൈകീട്ട് 8:30 ഡെല്‍ഹി, 15 നു ഉച്ചയോടെ കേരളത്തില്, പിന്നെ ഉള്ള വെള്ളി, ശനി, ഞായര്, എന്റെ രണ്ടു സുഹൃത്തുക്കളുടെ കല്യാണം.

25 വെള്ളിയാഴ്ച്ച രാത്രി മടക്കം(ഫ്ലൈറ്റ് 293). പോകുമ്പോള്‍ ചിക്കാഗോയിലും (അതുപോലെ, 26നു റിട്ടേണിലും ബ്രേക്ക് ഉണ്ട്), ഡെല്ഹിയിലും (പോകുമ്പോള്‍ ഒരു രാത്രി മുഴുവനും, വരുമ്പോള്‍ 4 മണിക്കൂറും) ബ്രേക്ക് ഉണ്ട്.

ഇതിനിടയില് ഒരു ദിവസം എറണാകുളം, കുറച്ച് ദിവസം തൃശ്ശൂര്, കുറച്ച് ഒറ്റപ്പാലം.. ഇടക്കു കാണാന്‍ പറ്റുന്നവരെയെല്ലാം കാണാം. ആരെങ്കിലും കാണാന്‍ പാകത്തിനു പരിസരത്തെങ്ങാനും ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ (നമ്പര്‍ മെയില്‍ ആയി അയച്ചാല്‍ ഉപകാരം).

നന്ദി.

ഇതിനിടയില്‍ നമ്മുടെ സര്‍വീസുകള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ ദയവായി ഏവൂരാനെയോ ടെക് ഹെല്‍പ്പിലെ ആരെയെങ്കിലുമോ ഒന്നറിയിക്കണേ.

21 comments:

തണുപ്പന്‍ said...

ശുഭ് കാമനായേം

Adithyan said...

പിന്നെ ഉള്ള വെള്ളി, ശനി, ഞായര്, എന്റെ രണ്ടു സുഹൃത്തുക്കളുടെ കല്യാണം.

അതെങ്ങനെ? അതില്‍ ഏതെങ്കിലും ഒരു കല്യാണം രണ്ടു ദിവസം ഉണ്ടോ? അത്ര നീണ്ട കല്യാണമോ :-?

ചിക്കാഗോയില്‍ ചില പുലികളുമായി മുഖാമുഖം നടത്തുന്ന കാര്യം എടുത്തു പറയാത്തതില്‍ പ്രതിഷേധം അറിയിക്കുന്നു. ;)

നാട്ടിപ്പോയി അര്‍മ്മാദിച്ച് അലക്കിപ്പൊളിച്ചടുക്കി വാ :)

സ്നേഹിതന്‍ said...

ശനിയന് ശുഭയാത്ര നേരുന്നു.

അഭയാര്‍ത്ഥി said...

പ്രിയപ്പെട്ട ഇതിഹാസകാര (വാല്‍മീകി എന്നൊ ഹോമറെന്നോ തൂലികനാമം മതിയായിരുന്നു) എല്ലാ വിധ യാത്രാമംഗളങ്ങളും.
നാട്ടിലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒന്നു കാണണമെന്നുണ്ടായിരുന്നു.
കാരണം മറ്റൊന്നുമല്ല തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സഹ്രുദയത്വം, കാവ്യം തുളുമ്പുന്ന മനസ്സ്‌ സേവന തല്‍പ്പരത ഇതെല്ലാം കാത്തു സുക്ഷിക്കുന്നു ഒരാളെ കാണുന്നത്‌ ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. കുറച്ചുകാലത്തെ ബ്ലോഗ്‌ അനുഭവത്തില്‍ നിന്നുള്ള എന്റെ ശരിയായ അനുമാനമാണിതൊക്കേയും.

സാരമില്ല പിന്നൊരിക്കല്‍ എന്നെങ്കിലും ജീവിത പന്ഥാവിലെവിടേയെങ്കിലും.

യാത്ര മംഗളം, ശുഭ്യാത്ര, ബോണ്‍ വോയേജ്‌

Sreejith K. said...

എല്ലാ യാത്രമംഗളങ്ങളും ശനിയാ. വിമാനത്തില്‍ കയ്യും തലയും ഒന്നും പുറത്തിടാതെ ശ്രദ്ധിക്കുക.

പറ്റുമെങ്കില്‍ ഇവിടെ വച്ച് കാണാം. 20-ആം തീയതി ഞാന്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാനായി ഒറ്റപ്പാലത്ത് വരുന്നുണ്ട്.

വേണു venu said...

आप का यात्रा मम्गल मय हो.

Kalesh Kumar said...

ശുഭയാത്ര!

എല്ലാം മംഗളമായി ഭവിക്കട്ടെ!

Santhosh said...

സ്വന്തം വിവാഹ നിശ്ചയത്തിനു (കൂടി) പോകുവാണല്ലേ, കൊച്ചുകള്ളാ... ഓള്‍ ദ ബെസ്റ്റ്!

സു | Su said...

യാത്രകളും പരിപാടികളും ഒക്കെ ആനന്ദകരമാവട്ടെ.

:)

Visala Manaskan said...

പ്രിയ അനിയാ ശനിയാ.

നാട്ടീ പോയി വിചാരിച്ച കാര്യങ്ങളെല്ലാം നടത്തി ‘ആനന്ദചിത്തനായി‘ മടങ്ങി വരിക.

ലാല്‍ സലാം.

ഡാലി said...

“വീ‍ട്ടിലേക്കിന്നു പോകുന്നോ
ചോദിക്കുന്നു കൂട്ടുകാര്‍”
അപ്പോ പോയി വാ..
ശുഭ് യാത്രാ...

Unknown said...

ശനിയന്‍ ചേട്ടാ നാട്ടില്‍ പോയി സന്തോഷ്മായി തിരിച്ച് വരൂ...

ചിക്കാഗോ വഴി കേരള... ചിക്കാഗോ വഴി കേരള...

ആ പോട്ടേ.... ണിം ണിം

ജേക്കബ്‌ said...

പോയി വരൂ...

സഞ്ചാരി said...

കേരളത്തില്‍ പോയിട്ട് മഴയും അസ്വദിക്കു അല്പം സ്വയാശ്രയവും ആസ്വദിക്കൂ !
ആശംസകളറിയിക്കുന്നു.

മുല്ലപ്പൂ said...

എല്ലാ യാത്രമംഗളങ്ങളും...

ബിന്ദു said...

കാര്യങ്ങള്‍ എല്ലാം ഭംഗിയായി നടക്കട്ടെ. (എന്തു കാര്യങ്ങള്‍? എന്നു ചോദിച്ചതു കേട്ടു.:) )
ഇവിടെ വിളമ്പേണ്ടിയിരുന്ന ഓഫെല്ലാം കൂടി അപ്പുറത്തുകൊണ്ടുപോയി ഇട്ടു. ഈ പിള്ളേരെക്കൊണ്ടു തോറ്റു. കണ്ണു തെറ്റിയാല്‍...

ശനിയന്‍ \OvO/ Shaniyan said...

ആശംസകള്‍ അറിയിച്ച എല്ലവര്‍ക്കും വളരെ നന്ദി.. യാത്രയൊക്കെ സുഖമായിരുന്നു.. ആദിത്യന്‍ പറഞ്ഞ പോലെ ചില പുലികളെ കാണാന്‍ കഴിഞ്ഞതില്‍ വളെരെ സന്തോഷം..

തണുപ്പന്‍ മാഷേ, നന്ദി.. ഇവിടെ ബാള്‍ട്ടിമോറിലേക്കാളും തണുപ്പാ ;-)

ആദിയേ, നന്ദി.. എയര്‍പോര്‍ട്ടില്‍ ഓണ്‍ റ്റൈമെത്തിയ വിമാനത്തിനും എനിക്കും വേണ്ടി കണ്ണില്‍ ഒന്നും ഒഴിക്കാതെ കാത്തിരുന്നതിന്‌ 'സ്പെശല്‍' നന്ദി...

സ്നേഹിതന്‍ മാഷേ, നന്ദി..

ഗന്ധര്‍വ ഗുരോ, വളരെ നന്ദി! കാണണം, കാണും..

ശ്രീജിത്ത്‌, നന്ദി.. ഞാന്‍ 20-ആം തീയതി സ്ഥലത്തില്ലല്ലോ സഖാവേ..

വേണു മാഷേ, വളരെ നന്ദി..

കലേഷ്ജീ, നന്ദി..

സന്തോഷ്ജീ, താങ്കളുടെ ഈ സ്നേഹം!! നന്ദി..

സൂ, വളരെ നന്ദി.. വിശ്രമ വേളകള്‍ ആനന്ദപൂര്‍ണ്ണമാക്കാന്‍ വിശ്രമ വേളകള്‍ അന്വേഷിക്കുകയാ.. ;-)

വിശാലഗുരോ, വളരെ നന്ദി... ലാല്‍സലാം!

ഡാലിയേ, നന്ദി.. ഇതേതാ വൃത്തം? ;-)

ദില്‍ബാസ്‌ മാഷേയ്‌, ഒരു തിരുത്ത്‌ - ചിക്കാഗോ സിബുവിന്റെ വീട്‌ ഡെല്‍ഹി വഴി കേരളാാ.. നന്ദി.. :-)

ജേക്കബേയ്‌! കണ്ടിട്ടു കുറേ ആയല്ലോ? വന്നതില്‍ സന്തോഷം! നന്ദി..

സഞ്ചാരി മാഷേ. നന്ദി.. നല്ലോണം ആസ്വദിക്കുന്നു.. മുന്നോട്ടു കാണാന്‍ പറ്റാത്ത മഴ.. :-)

മുല്ലപ്പൂ, നന്ദി..

ബിന്ദു, വളരെ നന്ദി.. 'കാര്യങ്ങള്‍' ഒക്കെ ഭംഗിയായിതന്നെ പോണു..

അപ്പുറത്തെ പോസ്റ്റില്‍ പോയി ആശംസിച്ച L.G. ഇഞ്ചിപെണ്ണിനും ഉമേഷ്ജിക്കും നന്ദി! :-)


സിബു മാഷിനും കുടുംബത്തിനും (ആദിത്യനും) എന്നെ സഹിച്ചതിന്‌ എന്റെ പേരിലും, കഴിച്ച ദോശയുടെ പേരിലും അളവറ്റ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു :-)

ഓട്ടത്തിനിടെ, നാടുവിടാന്‍ കെട്ടു മുറുക്കിയിരുന്ന വിശ്വേട്ടനെ കണ്ടു. ബാക്കിയുള്ളവരെ ആരെയും വിളിക്കാനോ കാണാനോ പറ്റിയിട്ടില്ല.. എന്തായാലും കാണും..

ഞാന്‍ എറണാകുളത്തു വരുന്ന ദിവസം അറിയിക്കാം ഉടനെ.. അവിടുള്ള പുലികള്‍ക്ക്‌ സൌകര്യപ്പെടുമെങ്കില്‍ കാണാമായിരുന്നു.

നന്ദി..

Anonymous said...

യാത്ര മംഗളംങ്ങള്‍ .. ശുഭയാത്ര .. വണ്ടിയോടിക്കുമ്പം സൈഡ്‌ മാറാതേ സൂക്ഷിക്കുക. ലെഫ്റ്റ്‌ സൈഡില്‍ ബസിനേ പിന്തള്ളാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.. അനുഭവം ഗുരു :-)

ശനിയന്‍ \OvO/ Shaniyan said...

ഗുണാളന്‍ മാഷെ, നന്ദി,


യാത്രയൊക്കെ സുഖമായിരുന്നു.. ആദ്യമായാണ് 14 മണിക്കൂര്‍ എടുക്കുന്ന ഒറ്റ പറക്കല്‍ പരീക്ഷിക്കുന്നത്.. നന്നായിരുന്നു.. കുറേ സമയവും ലാഭം..

ശനിയന്‍ \OvO/ Shaniyan said...

പറയാന്‍ വിട്ടു. ഓട്ടത്തിനിടയില്‍ ഉമേച്ചി, ജോ, പ്രദീപേട്ടന്‍, അനൂപ് എന്നിവരെ പ്രദീപേട്ടന്റെ വീട്ടില്‍ വെച്ചും, കുറുമാന്‍ മാഷിനെ ആള്‍ സകുടുംബം ഓടുന്നതിനിടക്കു വഴിയില്‍ വെച്ചും കണ്ടു.

റീനി said...

ശനിയാ, വെല്‍ക്കം ബാക്ക്‌...വെല്‍ക്കം ബാക്ക്‌