Monday, September 04, 2006

സ്റ്റീവ് ഇര്‍‌വിന്‍ അന്തരിച്ചു

ക്രൊക്കൊഡൈല്‍ ഹണ്ടര്‍ എന്ന ഡോക്യുമെന്ററി സീരീസിലൂടെ പ്രശസ്തനായ, ആസ്ട്രേലിയന്‍ പരിസ്ഥിതി ഗവേഷകനും, വന്യജീവി വിദഗ്ദ്ധനുമായിരുന്ന സ്റ്റീവ് ഇര്‍‌വിന്‍ അന്തരിച്ചു.ക്വീന്‍സ്‌ലാന്‍ഡിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ തിരണ്ടി (സ്റ്റിങ് റേ)വാലുകൊണ്ട് ഹൃദയത്തില്‍ കുത്തേറ്റായിരുന്നു അന്ത്യം. ഭാര്യയും രണ്ടുമക്കളും ഉണ്ട്. നാല്‍പ്പത്തിനാലു വയസായിരുന്നു.

പുതു തലമുറയ്ക്ക് വന്യജീവികളില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ കഴിഞ്ഞ അപൂര്‍വം അവതാരകരിലൊരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.



ബീബീസി വാര്‍ത്ത ഇവിടെ
ബീബീസി ന്യൂസ് വീഡിയോ ഇവിടെ
വിക്കിപ്പീഡിയ ലേഖനം ഇവിടെ

ആദരാഞ്ജലികള്‍.

11 comments:

ശനിയന്‍ \OvO/ Shaniyan said...

സ്റ്റീവ് ഇര്‍‌വിന്‍ ആദരാഞ്ജലികള്‍

ഡാലി said...

ആദരാഞ്ജലികള്‍...

ലിഡിയ said...

കാലത്തിന്റെ ഒരു അദ്ധ്യായം കൂടി അടയുന്നു..

-പാര്‍വതി.

myexperimentsandme said...

ആദരാഞ്ജലികള്‍. നല്ല ഡൈനാമിക് ആയിരുന്നു ആള്‍. അദ്ദേഹം ഈയിടെ കേരളത്തില്‍ വരാന്‍ പോകുന്നു എന്നോ വന്നു എന്നോ ഒരു വാര്‍ത്ത വായിച്ചതായി ഓര്‍മ്മ.

എന്തായാലും കഷ്ടമായിപ്പോയി. പുള്ളി സ്വന്തം കുഞ്ഞിനെ മുതലയ്ക്ക് കാണിച്ച് കൊടുക്കുന്ന വിവാദ ദൃശ്യങ്ങള്‍ ബി.ബി.സി. ഇപ്പോള്‍ കാണിച്ചു.

Unknown said...

ലോകത്താകമാനം ആരാധകരുള്ള ഇദ്ദേഹം ആസ്ത്രേലിയന്‍ വന്യജീവി സംരക്ഷണത്തിന് നല്‍കിയ പങ്ക് നിസ്തുലമാണ്. അദ്ദേഹം കാണിച്ചിരുന്ന സ്റ്റണ്ടുകളെക്കാള്‍ ചെയ്യുന്ന ജോലിയോടുള്ള ആ ‘പാഷനും’(മലയാള പദം?) അര്‍പ്പണ മനോഭാവവുമാണ് എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുള്ളത്.

ആദരാഞ്ജലികള്‍!

sreeni sreedharan said...

അപാര ഗഡ്സ് ഉണ്ടായിരുന്ന സ്റ്റീവ് എന്നും എനിക്ക് ഒരു ഹരമായിരുന്നു

evuraan said...

അപരനില്ലാത്തൊരാള്‍ കൂടി യവനികയ്ക്ക് പിന്നിലേക്ക് പോകുന്നു.

ചില ലിങ്കുകള്‍:

1) 198 പൌണ്ട് തൂക്കമുള്ള തിരണ്ടി

2) തിരണ്ടി വാലു്

3) വിരോധാഭാസമോ? സ്റ്റീവ് നേരത്തെ ചെയ്തിട്ടുള്ള ഒരു ഫെഡെക്സ് വീഡിയോ.

4) വെള്ളത്തിനടിയിലെ ഒരു പറ്റം തിരണ്ടികള്‍

ദിവാസ്വപ്നം said...

ആദരാഞലികള്‍ :(

അരവിന്ദ് :: aravind said...

ആ വാര്‍ത്ത വായിച്ചുണ്ടായ ഞെട്ടല്‍ ഇപ്പോളും മാറിയിട്ടില്ല.
കഷ്ടം..അവിശ്വസനീയം.
സ്റ്റിംഗ് റേയുടെ ആക്രമണം സാധാരണ ഗതിയില്‍ മനുഷ്യനു മുറിവുണ്ടാക്കും എന്നല്ലാതെ ഒരിക്കലും മരണകാരണമാകാറില്ല.
സ്റ്റീവിന്റെ സമയമായിട്ടുണ്ടായിരുന്നു. അതല്ലേ, നെഞ്ചിങ്കൂടിനിടയില്‍ കൂടെ തുളച്ച് സൂക്ഷം ഹൃദയത്തില്‍ കുത്തി, ആ തിരണ്ടിവാല്‍ തുളയുണ്ടാക്കിയത്!
നിര്‍ഭാഗ്യകരം!

പിന്നെ മനുഷ്യന്റെ കാര്യം..ഇത്രേയുള്ളൂ.

ബിന്ദു said...

ആദരാഞജലികള്‍. :( കഷ്ടമായി.

ദില്‍ബൂ.. പാഷന്റെ മലയാളം ‘അഭിനിവേശം’ ആണെന്നു തോന്നുന്നു.

Unknown said...

ബിന്ദു ചേച്ചീ,
നന്ദി. :)