Wednesday, September 20, 2006

ധന്യ, നീ..

എന്നുമീ വാതില്‍ തുറന്നുവരുന്നൊരാ
നറു പുഞ്ചിരി കാണാന്‍ കൊതിച്ചിരിപ്പൂ
ഞങ്ങളെ സ്നേഹത്തിന്‍ പൂക്കളാല്‍ മൂടിയ
ഹൃദ്യമാം പുഞ്ചിരി, എങ്ങുപോയ് നീ?

അനുദിനമെന്നോണമേറുന്ന വേദന
പുഞ്ചിരിക്കുള്ളില്‍ മറച്ച പൂവേ
ഏവരുടെയും ചിരികള്‍തന്‍ മൂലമാം
നീയേയിതെങ്ങിന്നു പോയ് മറഞ്ഞൂ?

വേദനയേറിലും നിന്റെ ചിരിയാലെ
ഈയാരാമമെങ്ങും നിറഞ്ഞ പൂവേ,
നീയുമിന്നാരാമ ഭംഗിയില്‍നിന്നുയര്‍ന്നാ-
കാശഭംഗിയില്‍ പോയിയെന്നോ?

ധന്യ നീ, യെത്രയും ഓര്‍മ്മകള്‍മാത്രമായ്,
പര ശതം ജന്മങ്ങള്‍ ബാക്കിയായി..
നിന്‍ ചിരിയെന്നാലും മായില്ലൊരുനാളും,
ഞങ്ങള്‍ തന്‍ ഹൃത്തില്‍ നീ മഴയായിടും..

കണ്‍കള്‍ നിറക്കുന്നതിഷ്ടമല്ലെന്നാലും
നിറകണ്‍കളോടതു ചൊല്‍‌വതാമോ?
ഒരുപെരുമഴയങ്ങു പെയ്തിറങ്ങീയിന്നു
കാര്‍മേഘമില്ലാത്ത വിണ്ണില്‍നിന്നും..

നിന്‍ചിരിയെങ്കിലും മായില്ലൊരു നാളും
ഹൃദയത്തില്‍ കൊത്തിയ കവിതപോലെ..

നിന്‍ ചിരിയെന്നാലും മായില്ല.....
ധന്യ നീ.......

ഒരുപിടിയോര്‍മ്മകളും, ഒരുപിടി വേദനകളും മാത്രം ബാക്കിയാക്കി ഞങ്ങളുടെ ലോറ കടന്നു പോയി..

എപ്പോഴും ചിരിക്കാന്‍ മാത്രമറിയുന്ന, കാര്‍ന്നു തിന്നുന്ന ലിവര്‍ കാന്‍സറിന്റെ വേദനയില്‍ നടക്കാന്‍ ബുദ്ധിമുട്ടുമ്പോഴും മായാത്ത ചിരിയുമായി ഞങ്ങളുടെ എല്ലാ ജോലിക്കും എപ്പോഴും സഹായിക്കാന്‍ ഓടിയെത്തുമായിരുന്ന, കീമോതെറാപ്പിക്കായി വരുമ്പോള്‍ കൂടെ വരുന്ന ഭര്‍ത്താവിനോട് വാശിപിടിച്ച് ഞങ്ങളേക്കാണാന്‍ 25-ആം നിലയില്‍ കേറിയെത്തി മെല്ലെ എല്ലാവരേയും കണ്ട്, ചിരി വിതറിയിരുന്ന, പാവക്കുട്ടിയേപ്പോലിരിക്കുന്ന ഒരു പത്തുവയസ്സുകാരന്റെ അമ്മയായ, ഹവായി കടല്‍ത്തീരത്തിനെ അകമഴിഞ്ഞു സ്നേഹിച്ചിരുന്ന, പണിയിലെ ആത്മാര്‍ത്ഥതക്കും, പെര്‍ഫെക്റ്റ് അറ്റന്‍ഡന്‍സിനും കമ്പനിയുടെ അഞ്ചു വര്‍ഷത്തെ ജേതാവായിരുന്ന, ചീത്തപറയാനറിയാത്ത, വഴക്കു കൂടാനറിയാത്ത, ഞങ്ങളുടെ ലോറ പോയി...

ധന്യ നീ.......

ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കുകില്ലൊരിക്കലും നിന്നെയാരും... ആദ്യമായി കാണുന്ന ഒരാളെ ചിരപരിചിതനെന്നു തോന്നിപ്പിക്കുന്ന നിന്റെ ചിരിയും, നീ വിതറിയ സ്നേഹവും മറക്കുവതെങ്ങനെ?

ധന്യ നീ.......

ഇന്നു വൈകീട്ട് ഒരു ചെറിയ കൂട്ടത്തിലെ നിറഞ്ഞ കണ്ണുകളെ നോക്കി, ഞങ്ങളുടെ ഡയറക്ടറ് ഡയാന പറഞ്ഞതു പോലെ “Laura showed us how to smile in pain, and we should keep that smile on..“

നിന്റെ സാന്നിധ്യം മറക്കില്ലൊരിക്കലുമീ ചെറിയ കുടുംബം.. നിന്നാത്മ ശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു ഞങ്ങള്‍, ലോറ..

ധന്യ നീ.......

-ഇന്നു ഞങ്ങളെ വിട്ടു പോയ ലോറ ബിര്‍ക്കിത്ത് എന്ന മായാത്ത പുഞ്ചിരിക്കു വേണ്ടി. ചരമക്കുറിപ്പ് ഇവിടെ

ഈ വരികള്‍ക്ക് അനംഗാരി മാഷ് ഇവിടെ ജീവന്‍ നല്‍കിയിട്ടുണ്ട്. മാഷിനു നന്ദി.

16 comments:

Anonymous said...

എന്തു പറയാനാ ശനിയന്‍ മാഷേ? ഹും!
ദു:ഖത്തില്‍ പങ്കു ചേരുന്നു എന്ന് പറഞ്ഞാല്‍ അത് വ്യര്‍ത്ഥമാകുമോ? എങ്കിലും...

:-(

ഡാലി said...

ചിരിക്കുന്ന ലോറയുടെ ഓര്‍മ്മക്കു മുന്നില്‍ പ്രണാമം

മനോജ് കുമാർ വട്ടക്കാട്ട് said...

ദൈവം സ്നേഹിക്കുന്നവര്‍ക്ക്‌ വേഗം തന്നെ തിരിച്ച്‌ ചെല്ലേണ്ടതുണ്ട്‌. യാത്രാമൊഴി.

വേണു venu said...

മാഷേ,
ആ ഓര്‍‍മ്മകളുടെ മുന്നില്‍ എന്‍‍റ്റെയും പ്രണാമം.
വേണു.

മുസാഫിര്‍ said...

നല്ല ആളുകള്‍ക്കു ദൈവം കുറച്ച് സമയമേ ഭൂമിയില്‍ കൊടുക്കുന്നുള്ളുവെന്നു തോന്നുന്നു.മാതൃകാ പുരുഷന്മാര്‍ക്കും(സ്ത്രീകള്‍ക്കും)അവരുടെ ജീവിതം കൊണ്ടു ദൈവത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ഹൃസ്വമായ ഇടവേള മാത്രം.

ലിഡിയ said...

ഏതോ ഒരു സിനിമയില്‍ ഇങ്ങനെ പറയുന്നുണ്ട്..ദൈവം ഒത്തിരി ഇഷ്ടപെടുന്നവരെ അവരുടെ ജന്മത്തിന്റെ ഉദ്ദേശം തീര്‍ന്നാല്‍ ഉടനെ തന്നെ തിരികെ വിളിക്കുമെന്ന്..പ്രത്യേക പണിയൊന്നും ഇല്ലാതെ അവരീ വര്‍ണ്ണഭൂമിയില്‍ കറങ്ങി നടന്നിട്ട് പിന്നെ എന്തെങ്കിലും ദുഃഖം അവര്‍ക്ക് വന്നാലോ എന്ന് പേടിച്ച്..

നമുക്കും അങ്ങനെ ആശ്വസിക്കാം..മറുചോദ്യമില്ലാതെ ദൈവത്തെ വിശ്വസിക്കാന്‍ നമ്മള്‍ തയ്യാറാവുന്ന ഒരേ ഒരു സമയം ഇത് മാത്രമല്ലേ.

-പാര്‍വതി.

അനംഗാരി said...

ഓരോ മരണവും നമുക്ക് തരുന്നത് ഓരോ വേര്‍പാടുകളാണ്. ഓരോ മരണവും നമ്മളെ വേദനിപ്പിക്കും, നഷ്ടപ്പെട്ടു പോയതിന്റെ ആഴം നമ്മളെ ബോധ്യപ്പെടുത്തും. കവിത നന്നായി ശനിയന്‍.

സു | Su said...

ദൈവം ഒക്കെ മുമ്പേ തീരുമാനിക്കുന്നു. :(

ബിന്ദു said...

:( സങ്കടമായി വായിച്ചിട്ട്. എന്തു ചെയ്യാന്‍.

ശനിയന്‍ \OvO/ Shaniyan said...

ദുഃഖത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി..

ann said...

shaniyan ,

annu kettappozhe nalla vishamam thonni, innu ithu vayichu kazhinjappol veendum ..enthu cheyyan pattum manushyanu ivide .. onnumillaa.. alle!! vidhikku keezhadanguka allathe .. !!!

swantham dukhathilum oru chiri mattullavarkku nalkan kazhiyunnavar sherikkum bhaagyam cheythavaranu .. athu kaanan kittunnavarum ...

ann said...

shaniyan .. u've been tagged ...
http://ann-mydaysmythoughts-ann-tagged-me.blogspot.com//

Mad Max said...

asaneee...ormai undooo...nammal annu pradeep ettande veetil kandu..jaan anup aanu...ivide tirichu ethi...shoot me a mail at anup_nandialath@yahoo.com ...we should catch up...hope ur havin fun

ശനിയന്‍ \OvO/ Shaniyan said...

ചക്കരക്കും ആനിനും നന്ദി..

മാ‍ഡ് മാക്സ്, ഓര്‍മ്മയുണ്ട്. വന്നതില്‍ നന്ദി. വിളിക്കാം, നമ്പര്‍ ഉണ്ട്.

Unknown said...

ശനിയന്‍ ചേട്ടാ,
സങ്കടമായി :-(

ഗിരീഷ്‌ എ എസ്‌ said...

very gud.
iniyum ezhutuka