അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു, മണ്ണിലും, വിണ്ണിലും, മനസ്സിലും, മുഖത്തും. പൂമുഖത്തു വന്നവര്‍ ഉറക്കെ ചിരിച്ചുകൊണ്ട് പടിയിറങ്ങുന്നതിന്റെ ശബ്ദം കേള്‍ക്കാത്തവണ്ണം വാതില്‍ ചേര്‍ത്തടച്ചു. കാണാന്‍ വന്നവര്‍ ചിരിക്കുന്നു, കുശലം പറയുന്നു.. ആര്‍ക്കോ വേണ്ടി ഞാന്‍ മുഖത്തെടുത്തുറപ്പിച്ച ചിരിയില്‍ മയങ്ങി എല്ലാവരും പറഞ്ഞു, ‘കണ്ടില്ലേ, എന്തൊരു ഐശ്വര്യം, സന്തോഷം‘.. ഹാ..
തലേന്ന് തീവണ്ടിയിറങ്ങിയപ്പോള്‍ തോളത്തുണ്ടായിരുന്ന ബാഗ് തുറക്കാതെ തന്നെ മൂലക്കിട്ടിരുന്നു. അതിന്റെ വശത്തെ കള്ളറയിലെ മൊബൈല്‍ ഫോണ്‍ അപ്പോഴും നിശ്ശബ്ദമായിരുന്നു. വശത്തിരിക്കുന്ന കവറിലെ വാക്കുകള്‍ ഒരിക്കല്‍ കൂടി മനസിലോര്‍ത്തു. വസ്ത്രം മാറാന്‍ നില്‍ക്കാതെ ആ ബാഗെടുത്തു തോളത്തിട്ടു പകച്ചു നില്‍ക്കുന്ന വീടിനെ സാക്ഷിയാക്കി ഇറങ്ങി നടന്നു.
അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു....
Friday, September 08, 2006
Subscribe to:
Post Comments (Atom)
6 comments:
അല്ല... എന്ത്? ... ഉദ്ദേശമെന്ത്?
അങ്ങോട്ട് പോയപ്പോ പ്രശ്നമൊന്നുമില്ലായിരുന്നല്ലോ... ഇദിപ്പോ...
;)
അപ്പൊ നാട്ടില്‍ ചെന്നപ്പോള്‍ ഇതാണൊ പറ്റിയേ..കഷ്ടായി!
ആദി ചോദിച്ചപോലെ ഞാന്‍ ചോദിക്കില്ല..
വീടെന്തിനാ ആ ബാഗെടുത്തു തോളത്തിട്ടു പകച്ചുനിന്നത് എന്നു മാത്രം പിടികിട്ടിയില്ല.
ആദിത്യോ.. :-)
കുടിയന്‍ മാഷേ, നന്ദിയുണ്ട് ട്ടാ.. :-)
പുലികേശീ (പുലികേശിയെന്നാല്‍ പുലിയുടെ പോലെ കേശമുള്ളവനെന്നാണോ?) ചേട്ടോ, അപ്പൊ ചേട്ടന്റെ നാട്ടിലൊക്കെ ചേട്ടനുപകരം വീടാണല്ലേ ബാഗൊക്കെ എടുക്കാറ്? ഭാഗ്യവാന്‍!! അപ്പോ ഏതാ നാട്? ഈയുള്ളവന്‍ ഈ ബാഗൊക്കെ എടുത്ത് യാത്ര തുടങ്ങീട്ടു കൊല്ലങ്ങളായേ.. ഇനി എവിടെയാന്നറിഞ്ഞാല്‍ അവിടെ ഒരു തുണ്ട് ‘ഫൂമി’ വാങ്ങി, ഒരു കുടി വെക്കാരുന്നു, അവിടെ മുന്തിരിത്തോപ്പുകളുണ്ടാക്കി രാപാര്‍ക്കാമായിരുന്നു..എന്തു സുന്ദരമായ നാടായിരിക്കും! വന്നതിനും വായിച്ചതിനും പ്രത്യേക നന്ദി ട്ടോ!
:-)(ഹാവൂ)
ഹഹഹഹ...ആദീന്റെ കമന്റ് കണ്ടിട്ടെനിക്ക് ചിരി നിറുത്താന്‍ മേലാ..ഹാഹ്ഹാഹ്..
അല്ലാ, അപ്പൊ പ്രശ്നമെന്താ? പറഞ്ഞില്ല, ഇടപെടണൊ? ;)
njaan thirichu vannu...check blog pls
Post a Comment